ഹെന്ന ഉപയോ​ഗിക്കാറുണ്ടോ; എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

By Web TeamFirst Published Nov 14, 2018, 1:01 PM IST
Highlights

മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ ഏറ്റവും നല്ല പ്രകൃതിദത്ത മാർ​ഗമാണ് ഹെന്ന. അകാലനര ഇല്ലാതാക്കാൻ ഹെന്ന ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യും. തലയ്ക്ക് തണുപ്പ് കിട്ടാനും താരൻ, പേൻ ശല്യം എന്നിവ അകറ്റാനും ഹെന്ന തലയിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. മാസത്തിലൊരിക്കൽ മാത്രം ഹെന്ന ഉപയോ​ഗിക്കുക.

സ്ഥിരമായി ഹെന്ന ഉപയോ​ഗിക്കുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ ഏറ്റവും നല്ല പ്രകൃതിദത്ത മാർ​ഗമാണ് ഹെന്ന. മുടിയുടെ നരമറയ്ക്കാനും മുടികൊഴിച്ചിൽ അകറ്റാനും നല്ലൊരു പ്രതിവിധിയാണ് ഹെന്ന. അകാലനര ഇല്ലാതാക്കാൻ ഹെന്ന ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യും.

മാനസിക സമ്മർദ്ദം, പാരമ്പര്യം, പുകവലി, കണ്ടീഷനർ, ജെൽ തുടങ്ങിയവയുടെ അമിത ഉപയോ​ഗം മുടി നേരത്തെ നരയ്ക്കാൻ കാരണമാകുന്നു. മാസത്തിലൊരിക്കൽ മാത്രം ഹെന്ന ഉപയോ​ഗിക്കുക. തലയ്ക്ക് തണുപ്പ് കിട്ടാനും താരൻ, പേൻ ശല്യം എന്നിവ അകറ്റാനും ഹെന്ന തലയിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. മുടിക്ക് ആരോഗ്യം നല്‍കുന്നതിന് ഹെന്ന ഉപയോഗപ്രദമാണ്. 

ഹെന്ന മിശ്രിതം തയ്യാറാക്കേണ്ട രീതി...

മൈലാഞ്ചി പൊടി                                                       2 സ്പൂൺ
മുട്ടയുടെ വെള്ള                                                           2 എണ്ണം
നാരങ്ങയുടെ നീര്                                                       1 സ്പൂൺ
നെല്ലിക്കാപൊടി                                                           8 സ്പൂണ്‍
തൈര്                                                                         8 സ്പൂണ്‍
തേയില വെള്ളം 
കടുപ്പത്തില്‍                                              മിശ്രിതം കുഴമ്പാക്കാന്‍ ആവശ്യമുള്ളത്

മുകളിൽ പറഞ്ഞ ചേരുവകളെല്ലാം തേയില വെള്ളം ഉപയോഗിച്ച് മിശ്രിത രൂപത്തിലാക്കുക. ശേഷം സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കുക. പുറത്തെടുത്തു തലയില്‍ തേച്ച് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞു കഴുകികളയുക.

മുട്ട കണ്ടീഷനിങ്ങിനും നാരങ്ങാ താരന്‍ നിയന്ത്രിക്കാനും, മൈലാഞ്ചി, നെല്ലിക്കാ പൊടികള്‍ മുടിവളര്‍ച്ചക്കും നല്ലതാണ്. ഹെന്ന തയ്യാറാക്കി മാസത്തിലൊരിക്കല്‍ തലയിൽ പുരട്ടുന്നത് മുടികൊഴിച്ചില്‍, താരന്‍, പേൻശല്യം എന്നിവ അകറ്റാൻ സഹായിക്കും.

ഹെന്നയിലൂടെ മുടിക്ക് നിറം വരുത്താം...

1. ബർ​ഗണ്ടി ഷേയ്ഡാണ് വേണ്ടതെങ്കിൽ അൽപം ബീറ്റ്റൂട്ട് ജ്യൂസ് കൂടി ചേർത്ത് ഹെന്ന പേസ്റ്റ് തയ്യാറാക്കുക.

2. റെഡ്ഡിഷ് -  ബ്രൗൺ നിറമാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ ഹെന്നയുടെ കൂടെ അൽപം നാരങ്ങനീരും തെെരും തേയില വെള്ള തിളപ്പിച്ചാറിയതും ചേർത്ത് ഹെന്ന പേസ്റ്റ് തയ്യാറാക്കുക. 

3. ഹെന്നയും ബ്ലാക്ക് കോഫിയും കുഴമ്പു രൂപത്തിലാക്കി മുടിയിൽ മൂന്നോ നാലോ മണിക്കൂർ പുരട്ടിവയ്ക്കുക. വരണ്ട മുടിയാണെങ്കിൽ കണ്ടീഷൻ ചെയ്യാൻ മുട്ട. ഒലീവ് ഒായിൽ , തെെര് എന്നിവ ഹെന്നയുമായി ചേർത്ത് മിശ്രിതമാക്കി ഉപയോ​ഗിക്കാം. 

click me!