പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Aug 05, 2018, 09:42 PM ISTUpdated : Aug 05, 2018, 09:49 PM IST
പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Synopsis

പുറത്ത് പോകുമ്പോൾ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കാറുണ്ട്. എന്നാൽ പബ്ലിക്ക്  ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കുന്നതിലൂടെ ചിലർക്ക് മൂത്രത്തിൽ അണുബാധയുണ്ടാകുന്നു. സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലും കണ്ട് വരുന്നത്.

പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കാത്തവരായി ആരും കാണില്ല. പുറത്ത് കറങ്ങാൻ പോയാൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കാറുണ്ട്. എന്നാൽ പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കുന്നതിലൂടെ ചിലർക്ക് മൂത്രത്തിൽ അണുബാധയുണ്ടാകുന്നു. സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലും കണ്ട് വരുന്നത്. പബ്ലിക്ക് ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ എന്തൊക്കെയാണെന്ന് റോക്കോ‌‌‌  ബാത്ത് റൂമിന്റെ എംഡിയായ രം​ഘനാഥൻ പറയുന്നു.

1)  പബ്ലിക്ക് ടോയ്‌ലറ്റുകള്‍ വാതിൽ തുറക്കുമ്പോഴാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഒരിക്കലും വാതിലിന്റെ കെെപിടിയിൽ പിടിക്കാതിരിക്കുക. വാതിൽ തുറക്കുമ്പോൾ കെെയ്യിൽ ടിഷ്യൂ പേപ്പർ കരുതണം. 

2) വെസ്റ്റേൺ ടോയ്‌ലറ്റുകള്‍ ഉപയോ​ഗിക്കാതിരിക്കുന്നതാണ് നല്ലത്. അണുക്കൾ കൂടുതലും തങ്ങി നിൽക്കുന്നത് വെസ്റ്റേൺ ടോയ്ലറ്റിലാണ്. ഫ്ലഷ് ചെയ്തിട്ടു വേണം വെസ്റ്റേൺ ടോയ്‌ലറ്റുകള്‍  ഉപയോ​ഗിക്കേണ്ടത്. ഫ്ലഷ് ബട്ടൺ അമർത്തുമ്പോഴും ടിഷ്യൂ ഉപയോ​ഗിക്കാൻ മറക്കരുത്. 

3) പബ്ലിക്ക് ടോയ്‌ലറ്റിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കെെകൾ സോപ്പ് ഉപയോ​ഗിച്ച് കഴുകണം. കെെ കഴുകിയ ശേഷം ഉണക്കാനായി എയർ ഡ്രെെയർ ഉപയോ​ഗിക്കാതിരിക്കുന്നതാണ് നല്ലത്. തൂവാല ഉപയോ​ഗിച്ച് കെെ തുടക്കാൻ ശ്രമിക്കുക.

4) പബ്ലിക്ക് ടോയ്‌ലറ്റുകള്‍ കയറുമ്പോൾ ബാ​ഗോ പാഴ്സോ മറ്റ് വസ്തുക്കൾ കൊണ്ട് കയറാൻ പാടില്ല. അണുബാധ വരാൻ സാധ്യത കൂടുതലാണ്.  കെെയ്യിൽ എപ്പോഴും ഹാന്റ് വാഷോ സോപ്പോ കരുതണം. 

 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്