പ്രണയം സന്തോഷം മാത്രമല്ല നൽകുക, ആരോ​​ഗ്യത്തിനും നല്ലത്; പുതിയ പഠനം പറയുന്നതിങ്ങനെ

By Web TeamFirst Published Nov 22, 2018, 3:36 PM IST
Highlights

തലച്ചോറിലെ ഡോപ്പാമിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളുടെ അളവാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. പ്രണയാനുഭവങ്ങൾ നൽകുന്നത് കൂടാതെ ഈ ഹോർമോണുകൾ സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു. 

പ്രണയം സന്തോഷം മാത്രമല്ല നൽകുക, ആരോ​ഗ്യത്തെ കൂടി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പ്രണയിക്കുന്നത് തലച്ചോറിലെ 12 ഇടങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ ഇടയാക്കും. ഇത് തലച്ചോറിനെ കൂടുതൽ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുമെന്ന്  പുതിയ പഠനം. കാലിഫോർണിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ വിർജീനിയയിലെ ഗവേഷകരാണ് പഠനം നടത്തിയത്. തലച്ചോറിലെ ഡോപ്പാമിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളുടെ അളവാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. 

പ്രണയാനുഭവങ്ങൾ നൽകുന്നത് കൂടാതെ ഈ ഹോർമോണുകൾ സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു. മസ്തിഷ്കത്തിലുള്ള ഒരു പ്രധാനപ്പെട്ട രാസപദാർത്ഥമാണ് ഡോപ്പാമിൻ. ഒരു വ്യക്തിയെ സന്തോഷവാനാക്കാൻ നിലനിർത്തുന്നതിൽ ഡോപ്പാമിൻ വലിയ പങ്കുവഹിക്കുന്നുണ്ട്.

മസ്തിഷ്കത്തിൽ ഡോപ്പാമിൻ കുറഞ്ഞാൽ അയാൾക്ക് പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പ്രണയിക്കുന്ന വ്യക്തിയെ ആശ്ലേഷിക്കുന്നത് രക്ത സമ്മർദം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കോംപ്രിഹെൻസീവ് സൈക്കോളജി എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

ആശ്ലേഷിക്കുന്ന സമയത്ത് തലച്ചോർ ഉയർന്ന അളവിൽ ഓക്സിടോസിൻ ഉൽപ്പാദിപ്പിക്കുന്നതാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നു. പ്രണയിക്കുക, സ്നേഹ ബന്ധത്തിൽ ഏർപ്പെടുക എന്നത് മനുഷ്യരുടെ മാനസിക ആരോഗ്യത്തെയും വൈകാരിക തലങ്ങളേയും ബാധിക്കുമെന്ന് മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ സൈക്കോളജിസ്റ്റായ പ്രൊഫ.കാരി കൂപ്പർ പറഞ്ഞു.

click me!