ഭാര്യയ്ക്ക് കൃത്യസമയത്ത് ഓഫീസിലെത്താന്‍ കുറുക്കുവഴി, പിടിയിലായി ഭര്‍ത്താവ്

Web Desk |  
Published : Apr 27, 2018, 10:37 AM ISTUpdated : Jun 08, 2018, 05:51 PM IST
ഭാര്യയ്ക്ക് കൃത്യസമയത്ത് ഓഫീസിലെത്താന്‍ കുറുക്കുവഴി, പിടിയിലായി ഭര്‍ത്താവ്

Synopsis

സിസിടിവി ദൃശ്യങ്ങളില്‍ സംഭവം കുടുങ്ങിയതോടെയാണ്  ഭര്‍ത്താവ് പിടിയിലാവുന്നത് 

ജീവിതത്തില്‍ കുറുക്ക് വഴി സ്വീകരിക്കാത്ത ആളുകള്‍ കുറവാണ്. പക്ഷേ മറ്റൊരാള്‍ക്ക് കുറുക്കു വഴി ഉണ്ടാക്കി നല്‍കി കുരുക്കിലാവുന്നവര്‍ ചുരുക്കമാണ്. അത്തരമൊരു കുരുക്കിലാണ് ഈ ഭര്‍ത്താവും ഇപ്പോള്‍ പെട്ടിരിക്കുന്നത്. ഭാര്യയ്ക്ക് ജോലി സ്ഥലത്തേയ്ക്ക് എത്തുന്നതിന് എളുപ്പ വഴി നല്‍കാന്‍ ഭര്‍ത്താവ് മുറിച്ച് മാറ്റിയത് ദേശീയപാതയെ വിഭജിച്ച് നിര്‍ത്തുന്ന കൂറ്റന്‍ റെയില്‍ ഗാര്‍ഡായിരുന്നു. 

വ്യാഴാഴ്ച രാത്രി നിരത്തിലെത്തിയ ഭര്‍ത്താവ് റോഡിനെ രണ്ടായി വേര്‍തിരിക്കുന്ന റെയില്‍ ഗാര്‍ഡില്‍ മെഷീന്‍ ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ സംഭവം കുടുങ്ങിയതോടെയാണ് അധികൃതര്‍ ഇത് ചെയ്തവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയത്. ഇയാളെ പിടികൂടിയെങ്കിലും പേരു വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. 
 
ചൈനയിലെ ഡങ്കന്‍ നഗരത്തിലാണ് സംഭവം നടക്കുന്നത്. ഭാര്യയ്ക്ക് ഓഫീസിലേക്കെത്താന്‍ റോഡിലെ വേര്‍തിരിവ് മൂലം ഏറെ ദൂരം അധികമായി നടക്കേണ്ടി വരുന്നത് മൂലമാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവാവിന്റെ വിശദീകരണം. റോഡ് മുറിച്ച് കടക്കാന്‍ ഏറെ ദൂരം അധികം നടക്കേണ്ടി വരുന്നതില്‍ ഭാര്യ നിരന്തരം പരാതിപ്പെടാറുണ്ടെന്നും അവരുടെ ബുദ്ധിമുട്ടിന് അറുതി വരുത്താനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും ഇയാള്‍ വിശദമാക്കി. 

കൂറ്റന്‍ റെയില്‍ ഗാര്‍ഡ് യന്ത്ര സഹായത്തോടെ ഒറ്റക്ക് ഇയാള്‍ മുറിച്ച് നീക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് മുമ്പും ഇത്തരത്തില്‍ ഇയാള്‍ റെയില്‍ ഗാര്‍ഡ് മുറിച്ച് നീക്കിയിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് വിശദമാക്കി. ഭര്‍ത്താവാണ് തന്റെ കുറുക്കു വഴിക്കായി റെയില്‍ ഗാര്‍ഡുകള്‍ മുറിച്ച് നീക്കുന്നതെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
മുടിയുടെ ആരോഗ്യത്തിന് ഫ്ളാക്സ് സീഡ് ; ഉപയോ​ഗിക്കേണ്ട വിധം