
ലോറ റാന്‍ഡില്‍ എന്ന 31 കാരിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തിന് ശേഷം വലിയൊരു കാലം ആശുപത്രിവാസത്തില്‍ കഴിയേണ്ടി വന്നു. തുടര്‍ന്ന് ഇവരുടെ ഭാരം 139 കിലോയായി ഉയര്‍ന്നു. ചിട്ടയില്ലാത്ത ഭക്ഷണവും, വ്യായമമില്ലാത്തതും ഇത്തരത്തില്‍ വണ്ണം കൂടാന്‍ കാരണമായത്.
വണ്ണം ക്രമാതിതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ക്കു വിഷാദരോഗവും പിടിപെട്ടു. വണ്ണം കൂടുക മാത്രമല്ല ആരോഗ്യം കൂടി നശിപ്പിക്കുമെന്നു തിരിച്ചറിഞ്ഞ ഇവര്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേംബ്രിഡ്ജ് ഡയറ്റ് പ്ലാനില്‍ പറയുന്നതു പ്രകാരമാണു ലോറ തന്റെ ഡയറ്റു ക്രമികരിച്ചത്. ഈ പ്ലാനില്‍ പറയുന്നതു പ്രകാരം ഷെയ്ക്കുകള്‍ കുടിച്ചും പഴങ്ങള്‍ കഴിച്ചുമാണ് ഇവര്‍ അമിതവണ്ണം കുറച്ചത്.
ആദ്യത്തെ കുറച്ചു നാളുകള്‍ പാഴച്ചാറും ഷേയ്ക്കും മാത്രമായിരുന്നു ഇവരുടെ ആഹാരം. ഈ സമയത്ത് മറ്റ് ആഹരങ്ങള്‍ ഒന്നും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഭാരം കുറഞ്ഞു തുടങ്ങിയപ്പോള്‍ ഒരു നേരം ആഹാരം കഴിച്ചു തുടങ്ങി. ഭാരം കുറയ്ക്കാന്‍ തുടങ്ങിയ ആദ്യത്തെ ഒരാഴ്ചയില്‍ മാത്രം 13 കിലോ ഭാരമാണു കുറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam