എട്ട് ലോകശക്തികളില്‍ ഒന്ന് ഇന്ത്യ; ഇന്ത്യയുടെ സ്ഥാനം അറിയണോ?

By Web DeskFirst Published Jan 26, 2017, 4:36 PM IST
Highlights

ലോകത്ത് സാമ്പത്തികമായും വികസനപരമായും സൈനികപരമായും ഏറ്റവും ശക്തിയേറിയ എട്ടു രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ ഈ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എത്രയാണ് ഇന്ത്യയുടെ സ്ഥാനം എന്നല്ലേ, പറയാം. ആദ്യം ഈ പട്ടികയില്‍ ഏറ്റവും മുന്നിലുള്ള രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. അതില്‍ ഒന്നാം സ്ഥാനം അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് ചൈന. മൂന്നാം സ്ഥാനത്ത് ജപ്പാന്‍. നാലാം സ്ഥാനത്ത് റഷ്യ. അഞ്ചാം സ്ഥാനത്ത് ജര്‍മ്മനി. ആറാം സ്ഥാനത്താണ് ഇന്ത്യ. ഇറാന്‍ ഏഴാം സ്ഥാനത്തും ഇസ്രായേല്‍ എട്ടാം സ്ഥാനത്തുമാണ്. അപ്പോള്‍ ബ്രിട്ടനും ഫ്രാന്‍സും, ഇറ്റലിയും ഓസ്‌ട്രേലിയയുമൊക്കെ എവിടെയെന്ന് ചോദിക്കുന്നവരുണ്ടാകും. ഇത് 2017ലെ കണക്ക് പ്രകാരമുള്ള പട്ടികയാണെന്ന് അത് പുറത്തുവിട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയാണ് നിലവില്‍ ഏറ്റവുമധികം ഇംഗ്ലീഷ് സംസാരിക്കുന്നവരുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ വന്‍കിട രാജ്യങ്ങളായ അമേരിക്ക, ജപ്പാന്‍, ചൈന, റഷ്യ എന്നിവരൊക്കെ ഇന്ത്യയെ പങ്കാളിയാക്കാന്‍ മല്‍സരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സൈനികശക്തികളില്‍ ഒന്നാണ് ഇന്ത്യ.

click me!