
ഓരോ മിനിറ്റിലും സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാവുന്നുണ്ട്. അത്തരം ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എന്നാല്‍ ഭരണകൂടവും പോലീസും പുതിയ നിയമങ്ങളും പദ്ധതികളുമായി മുന്നോട്ടു വരുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
എന്നാല്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ പെണ്‍കുട്ടി ഇതിനെതിരെ ഒരു കണ്ടുപിടുത്തവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ബലാത്സംഗം തടയാന്‍ വേണ്ടി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കിയ അടിവസ്ത്രമാണ് വികസിപ്പിച്ചെടുത്തത്. സീന കുമാരിയെന്ന പെണ്‍കുട്ടിയാണ് ഇതിന് പിന്നില്‍.
റേപ്പ് പ്രൂഫ് എന്നറിയപ്പെടുന്ന അടിവസ്ത്രത്തില്‍ ഒരു ലോക്ക്, ജി പി എസ് , വീഡിയോ ക്യാമറ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. പാസ് വേര്‍ഡ് ഉപയോഗിക്കാതെ അടിവസ്ത്രത്തിലെ ലോക്ക് തുറക്കാന്‍ സാധിക്കില്ല. ഈ സമയത്തിനുള്ള ജി പി എസ് സ്ഥലത്തെ വിവരങ്ങള്‍ പോലീസിനും കുടുംബത്തിനും കൈമാറും. വീഡീയോ ഫീച്ചര്‍ വഴി ആക്രമിയുടെ മുഖം ഡിവൈസില്‍ ഓട്ടോമാറ്റിക് ആയി റെക്കോര്‍ഡ് ചെയ്യപ്പെടും.
ബുള്ളറ്റ് പ്രൂഫ്, കട്ട് പ്രൂഫ് മെറ്റീരിയല്‍ കൊണ്ടാണ് അടിവസ്ത്രം നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതിന് 4300 രൂപയാണ് വില. പൊതുമാര്‍ക്കറ്റില്‍ ഉല്‍പ്പനം എത്തിക്കാനാണ് സീനയുടെ പദ്ധതി.
വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam