
നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ ക്രമാതീതമായി പെരുകുന്ന അവസ്ഥയാണ് ക്യാന്‍സര്‍. അനിയന്ത്രിതമായ കോശവളര്‍ച്ച ചിലരില്‍ പാരമ്പര്യമായും മറ്റുചിലരില്‍ ബാക്‌ടീരിയയോ വൈറസോ മൂലവും സംഭവിക്കാം. പാരിസ്ഥിതികപ്രശ്‌നങ്ങളുടെ ഫലമായും ഈ അനിയന്ത്രിതകോശവളര്‍ച്ച സംഭവിക്കാം. ഏതായാലും നമ്മുടെ ശരീരത്തില്‍ ക്യാന്‍സര്‍ എവിടെയൊക്കെ, ഏന്തൊക്കെ കാരണങ്ങള്‍ കൊണ്ട് പിടിപെടാം എന്നതിനെക്കുറിച്ച് ഒരു ബോഡി മാപ്പ് പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ വെബ്സൈറ്റായ ദ കോണ്‍വര്‍സേഷന്‍ ഡോട്ട് കോം. ഉദാഹരണത്തിന് ഈ ബോഡി മാപ്പില്‍ ആല്‍ക്കഹോള്‍ എന്നു ക്ലിക്ക് ചെയ്‌തു, പുരുഷനോ സ്‌ത്രീയോ(മെയില്‍ ഓര്‍ ഫീമെയില്‍) എന്ന് ക്ലിക്ക് ചെയ്‌താല്‍, ഏതൊക്കെ ശരീരഭാഗങ്ങളില്‍ ക്യാന്‍സര്‍ വരാമെന്ന് വ്യക്തമാക്കും. ക്യാന്‍സറിന് കാരണമായി ഈ ബോഡിമാപ്പില്‍ പ്രധാനമായും രേഖപ്പെടുത്തിയിരിക്കുന്നത് ഭക്ഷണവും പാനീയങ്ങളും, മദ്യം, ചുവന്ന മാംസം, സംസ്‌ക്കരിച്ച മാംസം, ഉപ്പും ഉപ്പിട്ട ഭക്ഷണങ്ങളും, പഴങ്ങള്‍, നാരുകള്‍, ലൈഫ് സ്റ്റൈല്‍, രോഗങ്ങള്‍, ചികില്‍സയും മരുന്നുകള്‍ എന്നിങ്ങനെയാണ്. ഇവയില്‍ ഓരോ കാരണങ്ങളും ക്ലിക്ക് ചെയ്‌തുകൊണ്ട് ശരീരത്തിലെ ക്യാന്‍സര്‍ സാധ്യത തിരിച്ചറിയാം...
ക്യാന്‍സര്‍ സാധ്യത പരിശോധിക്കാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam