
ബാക്കിവന്ന ചോറ് രാത്രി വെളളമൊഴിച്ചു സൂക്ഷിച്ചുവച്ചത് വയലറ്റ് നിറമായി മാറി. കടുത്തുരുത്തി മഠത്തിക്കുന്നേല്‍ സായിയുടെ വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച ചോറാണ് വയലറ്റ് നിറമായത്. ചോറിന് രൂക്ഷഗന്ധവുമുണ്ടായിരുന്നു. കടുത്തുരുത്തിയിലെ സപ്ലൈകോയില്‍ നിന്നു വാങ്ങിയ അരിയാണ് ഉപയോഗിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു.
ചോറ് വളര്‍ത്തു നായയ്ക്ക് കൊടുക്കുന്നതിനായി വെളളമൊഴിച്ചു വച്ചതാണ് എന്നാല്‍ രാവിലെ നോക്കിയപ്പോഴാണ് വയലറ്റ് നിറത്തില്‍ ദുര്‍ഗന്ധംവമിക്കുന്ന നിലയില്‍ കണ്ടത്. ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി സാംപിള്‍ ശേഖരിച്ചു. അരിയില്‍ കലര്‍ന്ന രാസപദാര്‍ഥമാകാം നിറംമാറ്റത്തിന് കാരണമെന്ന് കരുതുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam