
ഓരോ മണിക്കൂറും ഇടവിട്ട് മുഖം കഴുകുന്ന ചിലരുണ്ട്. മുഖം കൂടുതൽ തിളക്കത്തോടെയിരിക്കാനും വൃത്തിയുള്ളതായിരിക്കാനുമാണല്ലോ ഇടവിട്ട് മുഖം കഴുകുന്നത്. എങ്കിൽ അത് നല്ല ശീലമല്ലെന്നാണ് സൗന്ദര്യരംഗത്തെ വിദഗ്ധർ പറയുന്നത്. തുടർച്ചയായി മുഖം കഴുകുന്നത് ഗുണങ്ങളേക്കാൾ ദോഷം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.
രണ്ട് നേരം മുഖം കഴുകുന്നതിൽ പ്രശ്നമില്ല. രാവിലെയോ വെെകിട്ടോ മുഖം കഴുകാം. രാവിലെ എഴുന്നേറ്റ ഉടൻ മുഖം കഴുകുന്നത് ത്വക്കിന് കൂടുതല്‍ ഫ്രഷ്‌നസ്സ് നൽകും. ത്വക്കിന്റെ നിര്‍ജ്ജീവമായ സെല്ലുകളെ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യും. ഒരു ദിവസം മുഴുവനുമുള്ള പലതരം അഴുക്കുകള്‍ നീക്കം ചെയ്യാനാണ് വൈകുന്നേരമോ രാത്രിയിലോ മുഖം കഴുകുന്നത്.
ഇതൊന്നുമല്ലാതെ അമിതമായി വിയർക്കുന്നവരുണ്ട്. ശാരീരികമായി കൂടുതല്‍ അധ്വാനം വേണ്ടിവരുന്ന സാഹചര്യങ്ങളിലോ അമിതമായി വിയര്‍ക്കുന്ന സമയത്തോ മുഖം കഴുകുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന് വിദഗ്ധർ പറയുന്നത്. എന്നാൽ ഇടവിട്ട് മുഖം കഴുകുന്നത് ഒട്ടും നല്ലതല്ലെന്ന് വിദഗ്ധർ പറയുന്നു. ഇടവിട്ട് മുഖം കഴുകുമ്പോൾ ത്വക്കിനെയാണ് അത് കൂടുതൽ ബാധിക്കുക.
ത്വക്കിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്വഭാവികമായ എണ്ണമയം ഇല്ലാതാക്കുകയും മുഖം വരണ്ട് പോകാനുമുള്ള സാധ്യത കൂടുതലാണ്. മുഖം ഒരു നേരം മാത്രം സോപ്പ് ഉപയോഗിച്ച കഴുകുന്നതാണ് നല്ലത്. മൂന്നോ നാലോ തവണ സോപ്പ് ഉപയോഗിച്ച് മുഖം കഴുകിയാൽ ചർമ്മം വരണ്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിദഗ്ധർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam