
സാധാരണ രീതിയിൽ ചുമ ഉണ്ടായാൽ മരുന്നൊന്നും കഴിക്കാതെ താനെ മാറുമെന്ന് കരുതി ചൂടുവെള്ളം കുടിച്ചിരിക്കുന്നവരാണ് അധികവും. മൂന്നോ നാലോ ദിവസം കഴിയുമ്പോൾ നിർത്താത്ത ചുമയാകും. മിക്കവരും ചുമ കൂടിയിട്ടാകും ചുമയ്ക്കുള്ള മരുന്ന് കഴിക്കാൻ തുടങ്ങുക. കാലാവസ്ഥയുടെ മാറ്റം കൊണ്ടോ അല്ലാതെയോ ചുമ ഉണ്ടാകാറുണ്ട്. ചിലർക്ക് മരുന്ന് കഴിച്ചാൽ ചുമ മാറും. എന്നാൽ ചിലർക്ക് മരുന്ന് എത്ര കഴിച്ചാലും ചുമ മാറില്ല. കാരണങ്ങൾ പലതാകാം.
ചുമ പ്രധാനമായും രണ്ട് രീതിയിലാണ് ഉണ്ടാവുക. ഒന്നെങ്കിൽ കഫത്തോട് കൂടിയുള്ള ചുമ, രോഗാണുബാധയെ തുടര്‍ന്നാണ് ഉണ്ടാവുക. എന്നാല്‍ വരണ്ട ചുമയ്ക്കാകട്ടെ പല കാരണങ്ങളും ഉണ്ടാകാം. വരണ്ട ചുമയാണ് ഏറെക്കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതും രോഗികളെ വലയ്ക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ചുമയെയാണ് വിട്ടുമാറാത്ത ചുമയായി കണക്കാക്കേണ്ടതെന്ന് ഡോക്ടർമാർ പറയുന്നു.
അലര്‍ജി, ആസ്ത്മ, വയറ്റില്‍ അസിഡിറ്റി, സൈനസൈറ്റിസ് എന്നീ അവസ്ഥകളിലൊക്കെ വിട്ടുമാറാത്ത ചുമ കാണാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ അസുഖങ്ങളുള്ള എല്ലാവരിലും ചുമ കാണണമെന്ന് നിര്‍ബന്ധവുമില്ല. ചുമ മാറ്റാൻ ഏറ്റവും നല്ലതാണ് പെെനാപ്പിൾജ്യൂസ് . ജലദോഷം, ചുമ തുടങ്ങിയ പകർച്ചാവ്യാധികൾ മുതൽ ദഹനപ്രശ്നങ്ങൾ വരെ പരിഹരിക്കാൻ പെെനാപ്പിളിന് കഴിവുണ്ട്. കാത്സ്യം, പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി 6, കോപ്പര്‍ തുടങ്ങിയവ പെെനാപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
പെെനാപ്പിളിൽ 50 ശതമാനത്തോളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. പതിവായി പെെനാപ്പിൾ കഴിച്ചാൽ പുകവലി കൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന ദോഷങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പുകവലി കൂടുമ്പോൾ ശരീരത്തിൽ വിറ്റാമിൻ സി കുറയുന്നു. പെെനാപ്പിൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ചത്തകരാറുകൾ ഒരു പരിധിവരെ പരിഹരിക്കപ്പെടും.
പെെനാപ്പിൾ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണശേഷം കൈതച്ചക്ക കഴിക്കുന്നത് ദഹനപ്രക്രിയയെ എളുപ്പമാക്കും. പെെനാപ്പിളിൽ കാണപ്പെടുന്ന സള്‍ഫര്‍ അടങ്ങിയ പ്രോട്ടിയോളിക് എന്‍സൈമുകളാണു ദഹനപ്രക്രിയ എളുപ്പത്തിൽ നടക്കാൻ കാരണം. പെെനാപ്പിൾ ജ്യൂസിൽ ഒരു സ്പൂൺ തേനും ഉപ്പും കുരുമുളകും ചേർത്ത് കുടിക്കുന്നത് ചുമ കുറയ്ക്കാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam