ഡയറ്റും വ്യായാമവും ചെയ്തിട്ടും തടി കുറയുന്നില്ലേ?

By Web TeamFirst Published Jan 23, 2019, 6:36 PM IST
Highlights

പൊണ്ണത്തടി പലരോ​ഗങ്ങളുടെയും ലക്ഷണമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് പൊണ്ണത്തടിയ്ക്ക് കാരണമാകുന്നത്. വ്യായാമമില്ലായ്മ, ജങ്ക് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങൾ ഇവയെല്ലാം പൊണ്ണത്തടിയ്ക്കുള്ള കാരണങ്ങളാണ്. 

ഭക്ഷണം നിയന്ത്രിച്ചിട്ടും ക്യത്യമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. അങ്ങനെയുള്ളവർ എത്രയും വേഗം നിങ്ങളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുക. പൊണ്ണത്തടി പലരോ​ഗങ്ങളുടെയും ലക്ഷണമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് പൊണ്ണത്തടിയ്ക്ക് കാരണമാകുന്നത്. വ്യായാമമില്ലായ്മ, ജങ്ക് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഇവയെല്ലാം പൊണ്ണത്തടിയ്ക്കുള്ള കാരണങ്ങളാണ്. 

പൊണ്ണത്തടി രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗങ്ങള്‍, ഫാറ്റി ലിവർ എന്നിവയ്ക്ക് കാരണമാകും. ജനിതക രോഗങ്ങളും പെരുമാറ്റ വൈകല്യങ്ങളും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതശൈലിക്കും അനാരോഗ്യമായ ഭക്ഷണശീലങ്ങള്‍ക്കും പുറമേ ഹോര്‍മോണുകളുടെ വ്യതിയാനവും പൊണ്ണത്തടിയ്ക്ക് കാരണമാകുന്നു. മാത്രമല്ല തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതും ശരീരഭാരം വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം ദഹനത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

തൈറോയ്ഡ് കൃത്യമായ അളവില്‍ ഉദ്പാദിക്കപ്പെട്ടില്ലെങ്കില്‍ ശരീരത്തിലെത്തുന്ന കലോറിയുടെ അളവില്‍ വര്‍ദ്ധനവുണ്ടാകും. ഇത് ശരീരഭാരം കൂട്ടും. സ്ത്രീകളില്‍ കാണുന്ന പല ഗര്‍ഭാശയരോഗങ്ങളും അമിതവണ്ണത്തിന് കാരണമാകും. ഈ സാഹചര്യത്തില്‍ പ്രധാനമായും വയറിന്‍റെ ഭാഗത്തായിരിക്കും കൊഴുപ്പ് അടിയുക. 

ഗര്‍ഭനിരോധന ഗുളികകള്‍, വേദനസംഹാരികള്‍ എന്നിവയുടെ അമിത ഉപയോഗം, ഉറക്കമില്ലായ്മ എല്ലാം തന്നെ അമിതവണ്ണത്തിലേക്കാണ് നയിക്കുക. ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലെങ്കിൽ തീർച്ചയായും ഒരു ഡോക്ടറിനെ കണ്ട് വേണ്ട പരിശോധനകൾ നടത്തുക. തടി കുറയ്ക്കാൻ മരുന്നുകൾ കഴിക്കുന്നവരുമുണ്ട്. അത് ആരോ​ഗ്യത്തിന്  നല്ലതല്ലെന്ന് ഡോക്ടർമാർ പറയുന്നു. 

click me!