
മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അത്യാവശ്യമാണ് വ്യായാമം. എപ്പോഴും വീടിനുള്ളിൽ വളർത്താതെ അവയെ പുറത്തേക്ക് ഇറക്കി നടത്തിക്കേണ്ടതും പ്രധാനമാണ്. ചില മൃഗങ്ങൾക്ക് അത്തരത്തിലുള്ള നടത്തങ്ങൾ ഇഷ്ടമായിരിക്കാം. എന്നാൽ മറ്റുചിലതിന് അങ്ങനെയല്ല. അവയ്ക്ക് ചിലപ്പോൾ വീടിന് പുറത്തേക്ക് ഇറങ്ങാൻ പോലും മടിയായിരിക്കും. മൃഗങ്ങളെ ഇത്തരത്തിൽ കൊണ്ട് പോകുന്നത് വ്യായാമം എന്നതിലുപരി ഉടമസ്ഥരുമായി ഒരു ആത്മബന്ധം വളർത്തിയെടുക്കാനും സഹായിക്കുന്നു. വളർത്ത് പൂച്ചയെ നടത്താൻ കൊണ്ട് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
2. ലീഷ് വാങ്ങുമ്പോൾ ഗുണമേന്മയുള്ളത് നോക്കി വാങ്ങാൻ ശ്രദ്ധിക്കണം. ഭാരം കുറവുള്ള, വളർത്ത് മൃഗത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിലുള്ളവ വാങ്ങിക്കാൻ ശ്രദ്ധിക്കാം.
3. അതേസമയം പൂച്ചയ്ക്ക് വരാൻ താല്പര്യമില്ലാത്ത സ്ഥലങ്ങളിൽ നിർബന്ധിച്ച് കൊണ്ട് പോകുന്നത് ഒഴിവാക്കാം. പകരം അവയ്ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ കൊണ്ട് പോകാൻ ശ്രദ്ധിക്കണം.
4. നടത്തം മാത്രമല്ല, മറ്റ് വ്യായാമങ്ങളും വളർത്ത് മൃഗങ്ങളെകൊണ്ട് ചെയ്യിപ്പിക്കേണ്ടതുണ്ട്. ഇരയെ പിടികൂടാൻ സാധിക്കുന്ന വിധത്തിൽ മൃഗങ്ങളെ പ്രാപ്തരാക്കണം. അതിനുവേണ്ടി അവയോടൊപ്പം ഹൈഡ് ആൻഡ് സീക് പോലുള്ളവാ കളിക്കുന്നത് നല്ലതായിരിക്കും.
5. ഫുഡ് പസിലുകൾ ചെയ്യിക്കുന്നതും നല്ലതാണ്. ഇത് ഒരേസമയം ശാരീരിക ആരോഗ്യത്തിനും മാനസിക ഉല്ലാസത്തിനും ഉപകാരം ചെയ്യുന്നു.
6. മരത്തിൽ ഉറങ്ങുന്ന പൂച്ചയുടെ ചിത്രങ്ങൾ പുസ്തകങ്ങളിലൊക്കെ നിങ്ങൾ കണ്ടിട്ടുണ്ടാകും. വീട്ടിൽ തന്നെ ചെറിയൊരു മരം നിർമ്മിക്കുകയാണെങ്കിൽ പൂച്ചയ്ക്ക് അതിൽ കയറി ഇരിക്കാനും ഉറങ്ങാനുമൊക്കെ സാധിക്കും. ഇത്തരം വ്യായാമങ്ങളും മൃഗങ്ങൾക്ക് ആവശ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam