ആപ്പിളിൽ ഭക്ഷണ നാരുകളും പോളിഫെനോൾ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇവ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ആപ്പിളിലെ ഈസ്ട്രജൻ റിസപ്റ്റർ-നെഗറ്റീവ് (ER-) സ്തനാർബുദ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അസാധാരണ കോശങ്ങൾ നിയന്ത്രണം വിട്ട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനെയാണ് കാൻസർ എന്ന് പറയുന്നത്. എല്ലാ ദിവസവും ക്യാൻസറിനെ പ്രതിരോധിക്കുന്ന വിവിധ തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം വർദ്ധിപ്പിക്കുകയും കാലക്രമേണ ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ക്യാൻസർ സാധ്യത കുറയ്ക്കുന്ന എട്ട് ഭക്ഷണങ്ങളെ കുറിച്ച് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ച് വ്യക്തമാക്കുന്നു.
ആപ്പിൾ
ആപ്പിളിൽ ഭക്ഷണ നാരുകളും പോളിഫെനോൾ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇവ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ആപ്പിളിലെ ഈസ്ട്രജൻ റിസപ്റ്റർ-നെഗറ്റീവ് (ER-) സ്തനാർബുദ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ക്യാരറ്റ്
ക്യാരറ്റ് കരോട്ടിനോയിഡുകളും മറ്റ് ഫൈറ്റോകെമിക്കലുകളും അടങ്ങിയ അന്നജം ഇല്ലാത്ത പച്ചക്കറിയായതിനാൽ ക്യാൻസറിനെ ചെറുക്കാനുള്ള കഴിവുണ്ട്.
കാപ്പി
കാപ്പി കുടിക്കുന്നത് എൻഡോമെട്രിയൽ, കരൾ കാൻസർ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
വെളുത്തുള്ളി
വെളുത്തുള്ളിയിലെ അല്ലിയം രാസവസ്തുക്കൾക്ക് ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഉയർന്ന അളവിൽ വെളുത്തുള്ളി കഴിക്കുന്നതും ചിലതരം അർബുദങ്ങളുടെ, പ്രത്യേകിച്ച് ദഹനനാളത്തിന്റെ അർബുദങ്ങളുടെ കുറഞ്ഞ അപകടസാധ്യതയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നു.
ഓറഞ്ച്
ഏറ്റവും സാധാരണമായ സിട്രസ് പഴമായ ഓറഞ്ച്, ആന്റിഓക്‌സിഡന്റും മറ്റ് ക്യാൻസർ പ്രതിരോധ ഗുണങ്ങളും നൽകിയേക്കാം. ഓറഞ്ചിൽ പൊട്ടാസ്യം കൂടുതലാണ്, അതിനാൽ അമിതമായി കഴിക്കുന്നത് വൃക്ക തകരാറിലേക്ക് നയിച്ചേക്കാം.
തക്കാളി
തക്കാളി പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. തക്കാളിയിൽ ഗുണകരമായ സംയുക്തങ്ങൾ, പ്രത്യേകിച്ച് ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ, സ്തനാർബുദം പോലുള്ള ചിലതരം അർബുദങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
ബ്ലൂബെറി
ബ്ലൂബെറിയിൽ വിവിധതരം ഫൈറ്റോകെമിക്കലുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.


