
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ധരാളമായി കണ്ടുവരുന്ന ഒന്നാണ് ഞാവല്‍പ്പഴം. പല ആയൂര്‍വേദ മരുന്നുകളിലും ഞാവല്‍പ്പഴം ഒരു പ്രധാന ചേരുവയാണ്. പ്രമേഹ രോഗത്തിന് ഞാവല്‍പഴത്തേക്കാള്‍ വലിയ ഒരു മരുന്നില്ലെന്ന് പറയാം. രക്തത്തിലെ പഞ്ചസാര കുറക്കാന്‍ ഉത്തമമാണ് ഞാവല്‍പഴം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്താനും ഞാവല്‍പ്പഴത്തിന് പ്രത്യേകകഴിവുണ്ട്.
ജീവകം എ, സി എന്നിവ ധാരാളമായി ഞാവല്‍പ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ചര്‍മ്മ സംരക്ഷത്തിനും നല്ലതാണ് ഞാവല്‍. ചര്‍മ്മത്തില്‍ എപ്പോഴും യൗവ്വനം നിലനിര്‍ത്താനും മുഖക്കുരു ഇല്ലാതാക്കാനും ഞാവല്‍പ്പഴം കഴിക്കുന്നതിലൂടെ സാധിക്കും.
ആയൂര്‍വേദ ചികിത്സയില്‍ വളരെ പ്രധാനപ്പെട്ട ഒരു ഔഷധമാണ്. അലോപ്പതി, ഹോമിയോ മരുന്നുകളിലും ഞാവല്‍പ്പഴമോ, കുരുവോ, ഇലയുടെ സത്തോ ഉപയോഗിക്കുന്നു. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങളുടെ ചികിത്സയില്‍ ഞാവല്‍പ്പഴത്തിന് പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. രക്തദോഷം, രക്തം കട്ടിയാക്കല്‍, വിഷരക്തം എന്നിവക്കെതിരായ ഔഷധ ശക്തി ഈ പഴത്തിനുണ്ട്.
ഞാവല്‍പ്പഴത്തിന്റെ കുരു ഉണക്കിപ്പൊടിച്ച് കഷായമുണ്ടാക്കി തുടര്‍ച്ചയായി കഴിച്ചാല്‍ പ്രമേഹം ആരംഭഘട്ടത്തിലാണെങ്കില്‍ സുഖപ്പെട്ടു കണ്ടിട്ടുണ്ട്. ഹോമിയോ ഡോക്ടര്‍മാര്‍ പ്രമേഹത്തിനു നല്‍കി വരുന്ന സിസ്സിജിയം എന്ന മരുന്ന് ഞാവല്‍പ്പഴത്തിന്റെ കുരുവില്‍ നിന്നാണുണ്ടാകുന്നത്. ബിപി, ഷുഗര്‍, പിത്തകോപം, ക്ഷയം, രക്തദോഷം, കഫപിത്തം തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്കുള്ള ഒന്നാന്തരം ഔഷധമാണ് ഞാവല്‍പ്പഴം.
വീക്കത്തിന് ഞാവല്‍പ്പഴസത്ത് ഉത്തമ ഔഷധമാണ്. ഉപ്പു വെള്ളത്തിലിട്ട ഞാവല്‍പ്പഴം കഴിച്ചാല്‍ ഛർദ്ദി ശമിക്കും.
രക്തശുദ്ധീകരണത്തിന് വളരെ ഫലപ്രദമാണ്. രക്തത്തിലേയും മൂത്രത്തിലേയും പഞ്ചസാരയുടെ അളവ് ഗണ്യമായി കുറക്കാന്‍ ഈ പഴത്തിന് കഴിവുള്ളതുകൊണ്ട് പ്രമേഹരോഗത്തിനുള്ള ഒരു സിദ്ധൗഷധമായി ഇതിനെ കരുതുന്നു. പഴത്തിനെക്കാള്‍ കൂടുതല്‍ കുരുവിനാണ് പ്രാധാന്യം.
ഇതിന്റെ കുരുവില്‍ അടങ്ങിയിരിക്കുന്ന ജംബാലൈന്‍ ഗ്ലൂക്കോസൈഡിന്റെ പ്രവര്‍ത്തനമൂലം അന്നജം പഞ്ചസാരയാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിന് തടസം നേരിടുന്നു.
ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിന് സഹായകരമാവുന്നു. ഞാവല്‍പ്പഴം വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ല. ഇത് വായുക്ഷോഭം ഉണ്ടാക്കും. ഞാവല്‍മരത്തിന്റെ പഴവും കുരുവും മാത്രമല്ല മരത്തിന്റെ തോലും ഔഷധവീര്യമുള്ളതാണ്. ഞാവലിന്റെ തോല്‍ ഉണക്കി കത്തിച്ച് വെളുത്ത ചാരം എടുത്തു വയ്ക്കുക. ഞാവല്‍പ്പഴത്തിന്റെ കുരുക്കൊണ്ടുണ്ടാക്കിയ കാപ്പിയില്‍ ഈ ചാരം ചേര്‍ത്തു കുടിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ആശ്വാസം ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam