വീട്ടിലേക്ക് മടങ്ങുന്നവര്‍ വൈദ്യുതിയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : Aug 21, 2018, 11:45 AM ISTUpdated : Sep 10, 2018, 04:29 AM IST
വീട്ടിലേക്ക് മടങ്ങുന്നവര്‍ വൈദ്യുതിയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Synopsis

സംസ്ഥാനം  പ്രളയക്കെടുതിയില്‍ നിന്നും കരകയറുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് തിരിച്ചുപോകാനുളള തയ്യാറെടുപ്പിലാണ് എല്ലാവരും. വീട് വൃത്തിയാക്കുന്നതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വൈദ്യുതി. 

സംസ്ഥാനം  പ്രളയക്കെടുതിയില്‍ നിന്നും കരകയറുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് തിരിച്ചുപോകാനുളള തയ്യാറെടുപ്പിലാണ് എല്ലാവരും. വീട് വൃത്തിയാക്കുന്നതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വൈദ്യുതി.  പ്രളയ ശേഷം വീട്ടിലെത്തുന്നവര്‍ വൈദ്യുതിയുടെ കാര്യത്തില്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

  • വീടുകള്‍ വൃത്തിയാക്കിയ ശേഷം ആവശ്യമായ പരിശോധനക്കുശേഷമേ മെയിന് സ്വിച്ച് ഓണ്‍ ചെയ്യാന്‍ പാടുളളൂ. 
  • മീറ്റര്‍ ബോര്‍ഡ് , മെയിന്‍ സ്വിച്ച്, ഫ്യൂസുകള്‍, ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡുകള്‍ എന്നിവ തുറന്നതിന് ശേഷം വെള്ളം ഇല്ല എന്ന് ഉറപ്പുവരുത്തണം.
  • വൈദ്യുതി മീറ്ററിലും കട്ടൌട്ടിലും തകരാര്‍ ഉണ്ടെങ്കില്‍ കെഎസ്ഇബി ഇലക്ട്രിക്കല്‍ സെക്ഷനുമായി ബന്ധപ്പെടണം.
  • വൈദ്യുതി പാനലുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ വൃത്തിയാക്കി ഇന്‍സുലേഷന്‍ റസിസ്റ്റന്‍സ് ഉള്‍പ്പെടെ പരിശോധിതച്ച് അപകടരഹിതമാണെന്ന് ഉറപ്പാക്കിയ ശേഷമേ ഓണ്‍ ചെയ്യാവൂ. 
  • ഭൂഗര്‍ഭ കേബിളുകള്‍ക്കും എര്‍ത്തിങ് സംവിധാനത്തിനും കേടുപറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. 
  • തെരുവ് വിളക്കുകള്‍ കേടായിട്ടുണ്ടോ എന്ന് പരിശോധിക്കണം.  
     

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവത്സരാഘോഷം കഴിഞ്ഞില്ലേ? ക്ഷീണം അകറ്റാൻ ഈ പഴങ്ങൾ കഴിക്കൂ
ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ നിർബന്ധമായും ചെയ്യേണ്ട 4 കാര്യങ്ങൾ