പുതുവത്സരാഘോഷം കഴിഞ്ഞില്ലേ? ക്ഷീണം അകറ്റാൻ ഈ പഴങ്ങൾ കഴിക്കൂ
പുതുവത്സരാഘോഷമൊക്കെ കഴിഞ്ഞ് എല്ലാവരും ക്ഷീണത്തിലാകും ഉണ്ടാവുക. ആഘോഷത്തിന്റെ ഹാങ്ങോവർ മാറ്റാൻ ഈ പഴങ്ങൾ കഴിക്കൂ. ഊർജ്ജവും ഉന്മേഷവും ലഭിക്കാൻ ഇവ മതി.

അവോക്കാഡോ
അവോക്കാഡോയിൽ ധാരാളം കൊഴുപ്പും ഫൈബറും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു.
ഓറഞ്ച്
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങൾ നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നു.
ബ്ലൂബെറി
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് ബ്ലൂബെറി. ഇതിൽ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കത്തെ തടയാൻ സഹായിക്കുന്നു.
വാഴപ്പഴം
മദ്യം അമിതമായി കുടിക്കുന്നത് ശരീരത്തിലെ വെള്ളത്തെ നിലനിർത്തുന്ന ഹോർമോൺ ഉത്പാദനത്തെ തടയുന്നു. ഇത് നിർജ്ജലീകരണം ഉണ്ടാവാനും ശരീരത്തിലെ പൊട്ടാസ്യം സോഡിയം എന്നിവ നഷ്ടപ്പെടാനും കാരണമാകുന്നു. എന്നാൽ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിൽ ഇലക്ട്രോലൈറ്റുകളെ നിലനിർത്താൻ സഹായിക്കും.
തണ്ണിമത്തൻ
അമിതമായി മദ്യം കുടിക്കുന്നത് നിർജ്ജലീകരണം ഉണ്ടാവാനും തലവേദന അനുഭവപ്പെടാനും കാരണമാകുന്നു. എന്നാൽ തണ്ണിമത്തനിൽ ജലാംശം കൂടുതലാണ്. ഇത് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
ശ്രദ്ധിക്കുക
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

