
അടുക്കള വൃത്തിയാക്കാൻ എല്ലാവരും തുണി ഉപയോഗിക്കാറുണ്ട്. ചിലർ ആ തുണി വല്ലപ്പോഴുമേ കഴുവുകയുള്ളൂ. അടുക്കളയിൽ ഉപയോഗിക്കുന്ന തുണി കുടുംബത്തിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്ന് പഠനം. അടുക്കളയിൽ ഉപയോഗിക്കുന്ന തുണികളിൽ എപ്പോഴും അണുക്കൾ തങ്ങിനിൽക്കുമെന്നും പഠനത്തിൽ പറയുന്നു.
അത് കൊണ്ട് തന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന തുണികൾ ദിവസവും കഴുകാൻ ശ്രമിക്കണമെന്നും ഇല്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും ഗവേഷകർ പറയുന്നു. മൗറീഷ്യസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പാത്രം തുടയ്ക്കുക, ഗ്യാസ് സ്റ്റൗ തുടയ്ക്കുക, വാഷ് പ്പേസ് തുടക്കുക, കെെ തുടയ്ക്കുക തുടങ്ങി പല ആവശ്യങ്ങൾക്കാണ് അടുക്കളയിലെ തുണി ഉപയോഗിക്കാറുള്ളത്.
അടുക്കളയിൽ ഉപയോഗിക്കുന്ന തുണികളിൽ ബാക്ടീരിയ കൂടുതലാണെന്ന് സീനിയർ ലെക്ചറർ സുശീല ഡി. ബിർഞ്ജിയ ഹർദിയാൽ പറഞ്ഞു. കോളിഫോം കോയിൽ അടുക്കളിൽ നനഞ്ഞ തുണികളിൽ ഉയർന്ന രീതിയിൽ കണ്ട് വരുന്നു. അടുക്കളയിൽ നിന്ന് മലിനീകരിക്കപ്പെടുന്നതിന് കാരണമായേക്കാവുന്ന ഈ പാറ്റേണുകളുടെ സാന്നിധ്യം ഭക്ഷണത്തെ വിഷലിപ്തമാക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam