
ദില്ലി: വയറു വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ മധ്യവയസ്കന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 639 ആണികൾ. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗൊബാർദംഗാ സ്വദേശിയായ 48കാരന്റെ വയറ്റിൽ നിന്നുമാണ് കോൽക്കത്ത മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ഒരു കിലോയോളം തൂക്കത്തിൽ ആണി കണ്ടെത്തിയത്.
സ്കീസോഫീനിയ രോഗിയായ ഇദ്ദേഹത്തിന് പതിവായി ആണി വഴുങ്ങുന്ന സ്വഭാവമുണ്ടായിരുന്നു. സർജറി വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. സിദ്ധാർഥ ബിശ്വാസിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ വയർ തുറന്ന് കാന്തത്തിന്റെ സഹായത്തോടെയാണ് ആണികൾ പുറത്തെടുത്തത്. ആണികൾക്ക് രണ്ടു മുതൽ രണ്ടര ഇഞ്ച് വരെ നീളമുണ്ടായിരുന്നു. ഭാഗ്യവശാൽ കുടലിൽ പരിക്കുകളൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുറച്ചു ദിവസത്തെ നിരീക്ഷണത്തിനു ശേഷം മാത്രമേ അദ്ദേഹത്തെ വീട്ടിലേക്ക് അയക്കു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam