
പ്രണയിക്കുന്ന കാര്യം, വീട്ടില്‍ പറഞ്ഞാല്‍ പ്രശ്‌നമാകുമോയെന്ന് ഭയക്കുന്നവരുണ്ട്. പ്രണയം അറിഞ്ഞാല്‍ രക്ഷിതാക്കള്‍ രൂക്ഷമായി പ്രതികരിക്കുമെന്ന ഭയമാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ പ്രണയം മറച്ചുവെക്കാന്‍വേണ്ടി ചില കള്ളത്തരങ്ങള്‍ പറഞ്ഞാണ് മിക്കവരും തടിതപ്പുന്നത്. ഇവിടെയിതാ, ഇന്ത്യയിലെ പെണ്‍കുട്ടികള്‍ പ്രണയം മറച്ചുവെക്കാന്‍ സാധാരണ പറയുന്ന കള്ളത്തരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
പ്രിയപ്പെട്ടവനുമായി കറങ്ങാന്‍ പോകുമ്പോഴും, കറങ്ങിയശേഷവും വീട്ടുകാരുടെ ചോദ്യം ചെയ്യലിന് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ സ്ഥിരമായി പറയുന്ന കള്ളത്തരമാണിത്. സഹപാഠികള്‍ക്കൊപ്പം ഗ്രൂപ്പ് സ്റ്റഡിക്ക് പോയതാണെന്ന്. പരീക്ഷ അടുത്തിരിക്കുന്ന സമയമാണെങ്കില്‍, ഇത് രക്ഷിതാക്കള്‍ വിശ്വസിക്കുകയും ചെയ്യും.
കാമുകനൊപ്പം കറങ്ങാന്‍ പോയി തിരികെ വരുമ്പോള്‍ അമ്മയോ അച്ഛനോ ചോദിക്കും, എവിടെ പോയി ഇതുവരെ. അപ്പോള്‍ മിക്കവരും പറയുന്ന മറുപടിയാണിത്. അടുത്ത സുഹൃത്തിന്റെ കസിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടി ഉണ്ടായിരുന്നു. എന്നാല്‍ ആ സുഹൃത്തിന് അങ്ങനെയൊരു കസിന്‍ ഇല്ല എന്നതാണ് വാസ്‌തവം.
കോളേജില്‍ എക്‌സ്‌ട്രാ ക്ലാസ് ഉണ്ടെന്ന് പറഞ്ഞു, കാമുകനൊപ്പം പോകുന്ന പെണ്‍കുട്ടികളുണ്ട്.
നല്ല ആരോഗ്യത്തോടെയിരിക്കുന്ന സുഹൃത്തിനെ രോഗിയാക്കി, ആശുപത്രിയിലാക്കുന്നവരുണ്ട്. കാമുകനൊപ്പം പോയി തിരിച്ചുവരുമ്പോഴാകും ഈ നുണ വീട്ടുകാരോട് തട്ടിവിടുക.
ഓഫീസിലെ ജോലിത്തിരക്ക് കാരണമാണ് വൈകിയതെന്ന് വീട്ടുകാരോട് തട്ടിവിടുന്നവരുണ്ട്. എന്നാല്‍ നേരത്തെ ഓഫീസില്‍നിന്ന് ഇറങ്ങി കാമുകനൊപ്പം, ബീച്ചിലോ പാര്‍ക്കിലോ പോയി എന്നതാണ് വാസ്‌തവം.
ബ്യൂട്ടി പാര്‍ലറില്‍ പോയി മടങ്ങുമ്പോള്‍, കാമുകനൊപ്പം സമയം ചെലവിട്ട് വൈകുന്നവര്‍ സ്ഥിരമായി പറയുന്ന നുണയാണിത്. ബ്യൂട്ടി പാര്‍ലറില്‍ വലിയ തിരക്കായിരുന്നുവെന്നും ഏറെ സമയം കാത്തിരിക്കേണ്ടി വന്നുവെന്നുമാണ് ഇവര്‍ പറയുക.
ഒരുകാരണവശാലും പോകാന്‍ ഇടയില്ലാത്ത സ്ഥലം, എന്നാല്‍ കാമുകനൊപ്പം കറങ്ങിയിട്ട് വരുമ്പോള്‍ വീട്ടുകാരോട് പറയുന്ന നുണയില്‍ ചിലരെങ്കിലും ലൈബ്രറിയെയും കഥാപാത്രമാക്കാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam