
സന്‍ഫ്രാന്‍സിസ്കോ: സ്ത്രീയുടെ ആര്‍ത്തവം സംബന്ധിച്ച് പുതിയ പഠനം. ആര്‍ത്തവവും ആര്‍ത്തവ വിരാമവും വൈകി സംഭവിക്കുന്ന സ്ത്രീകള്‍ക്കു 90 വയസില്‍ കൂടുതല്‍ ആയുസ് ലഭിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. 12 വയസിനു ശേഷം ആര്‍ത്തവം സംഭവിക്കുകയും 50 വയസിനു ശേഷം സ്വഭാവികമയോ അല്ലതെയോ ആര്‍ത്തവം നിലയ്ക്കുകയും ചെയ്യുന്നവര്‍ 90 വയസില്‍ കൂടുതല്‍ ജീവിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ വുമണ്‍സ് ഹെല്‍ത്ത് വിഭാഗം നടത്തിയ പഠനം പറയുന്നത്.
40 വര്‍ഷത്തില്‍ ഏറെ പ്രത്യുല്‍പ്പാദനക്ഷമതയുള്ള സ്ത്രീകള്‍ക്കും ആയുസ് കൂടും. ആര്‍ത്തവം വൈകി ആരംഭിച്ച സ്ത്രീകളില്‍ ഹൃദയം കൊറോണറി തുടങ്ങിയവയക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവായിരിക്കും. ഇവര്‍ക്ക് പ്രമേഹ സാധ്യതയും കുറവായിരിക്കും. മാത്രമല്ല ദുശിലങ്ങളും ഉണ്ടാകില്ല എന്നും പഠനം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam