
ഡിജിറ്റൽ യുഗം ഷോപ്പിങ് കൂടുതൽ അനായാസകരവും എത്തിപ്പിടിക്കാവുന്നതുമാക്കിയിട്ടുണ്ട്. ഒാൺലൈൻ സ്റ്റോറുകൾ ജീവിതം കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒാൺലൈൻ ഷോപ്പിങ് സംസ്കാരം നമ്മുടെ പേശികളെ നശിപ്പിക്കുമെന്നാണ് ഫിസിയോതെറാപ്പിസ്റ്റുകൾ പറയുന്നത്. വീട്ടിലിരുന്ന് സാധനങ്ങൾ ഒാർഡർ നൽകി വരുത്തുന്നതും പുറത്തിറങ്ങാനും അതുവഴി കൈകാലുകൾക്ക് ലഭിക്കാവുന്ന വ്യായാമവും ഇല്ലാതാക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
പേശികൾ ബലവത്താക്കാനുള്ള അവസരം ഇതുവഴി നഷ്ടപ്പെടുന്നു. 2000 പേരിൽ നടത്തിയ അഭിപ്രായ സർവെയിൽ 65 വയസിന് മുകളിൽ പ്രായമുള്ളവരിൽ 24 ശതമാനവും ശരീരം ബലപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്താത്തവരാണെന്ന് സമ്മതിച്ചു. ഇത് ആരോഗ്യപ്രശ്നങ്ങൾ വര്‍ദ്ധിക്കാൻ ഇടയാക്കും. ഒാൺലൈൻ ഷോപ്പിങ് സൗകര്യപ്രദമാണെങ്കിലും അതുവഴി പുറത്തുപോകാനും പേശികളെ ശക്തിപ്പെടുത്താനുമുള്ള അവസരം ഇല്ലാതാക്കുന്നുവെന്നും ഫിസിയോതെറാപ്പി ചാർട്ടേഡ് സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് പ്രൊഫ. കരൺ മിഡിൽടൻ പറയുന്നത്.
സൂപ്പർ മാർക്കറ്റുകളിൽ നിന്ന് ക്യാരിബാഗുകളിൽ എടുത്തുകൊണ്ടുവരുന്നതായിരുന്നു നിലവിലുണ്ടായിരുന്നു ഷോപ്പിങ് രീതി. എന്നാൽ അവ വാതിൽപ്പടിയിൽ എത്തുന്നതാണ് ഒാൺലൈൻ ഷോപ്പിങ്. പുരോഗതിക്കും മാറ്റങ്ങൾക്കും എതിരായ വാദമായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ജിമ്മിൽ പോകാതെ തന്നെ ശരീരം ശക്തിപ്പെടുത്താനുള്ള വഴികളാണ് ഇതിലൂടെയില്ലാതാകുന്നത്.
വെയ്റ്റ്ലിഫ്റ്റിങോ അല്ലെങ്കിൽ വീട്ടിലേക്ക് പലവ്യഞ്ജനങ്ങൾ കൊണ്ടുവരുന്നതോ പ്രതിവാര വ്യായാമമായി നാഷണൽ ഹെൽത്ത് സർവീസിന്റെ മാർഗരേഖയിലും പറയുന്നതായി പ്രൊഫ. കരൺ ചൂണ്ടിക്കാട്ടുന്നു. വ്യായാമക്കുറവുണ്ടായാൽ 20കളുടെ അവസാനത്തിൽ നിങ്ങളുടെ എല്ലുകൾ ദുർബലമായി തുടങ്ങുമെന്നും പേശികൾ ചുരുങ്ങുകയും ചെയ്യുമെന്ന് ഇംഗ്ലണ്ടിലെ പൊുതജന ആരോഗ്യ വിഭാഗത്തിലെ വയോജന ആരോഗ്യ വിഭാഗം മേധാവി ഡോ. ജസ്റ്റിൻ വർണിയും പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam