
വിവാഹത്തിന് മുമ്പ് തന്‍റെ പങ്കാളിക്ക് പെപ്സിയാണോ അതോ കോളയാണോ താല്‍പ്പര്യമെന്ന് എത്രയാളുകള്‍ ചോദിക്കാറുണ്ട്. പലരും ഇത്തരം കാര്യങ്ങളെ കുറിച്ച് ആലോചിക്കാറുപോലുമില്ല. എന്നാല്‍ പങ്കാളിയുമൊത്ത് സന്തോഷകരമായ ഒരു ജീവിതമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ ഉറപ്പായും നിങ്ങള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കണം. പ്രായം, കുടുംബം , ജോലി എന്നിവയിലെ പൊരുത്തം മാത്രം പോരാ സന്തോഷകരമായ ജീവിതത്തിന്. പങ്കാളിക്കിഷ്ടപ്പെട്ട ബ്രാന്‍ഡുകളെപ്പറ്റിയും അറിയണം.
അമേരിക്കയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെയും, യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹാംപ്ഷെയറിയിലെയും പ്രൊഫസര്‍മാര്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടുപിടുത്തം. പല ബ്രാന്‍ഡിലുള്ള സാധനങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ തമ്മില്‍ വിവാഹിതരായാല്‍ ഇത് സന്തോഷകരമായ ജീവിതത്തെ ബാധിക്കും എന്നാണ് പുതിയ പഠനം പറയുന്നത്.
ജീവിതം തകര്‍ക്കാന്‍ മാത്രം വില്ലനല്ലെങ്കിലും ബ്രാന്‍ഡുകളിലെ പൊരുത്തക്കേട് നിങ്ങളെ നിരാശയിലേക്ക് നയിച്ചേക്കാം. സോഡാ, കോഫീ, ചോക്ലേറ്റ്, ബിയര്‍ തുടങ്ങിയവയുടെ വ്യത്യസ്ത ബ്രാന്‍ഡുകള്‍ ദമ്പതികള്‍ക്കും വ്യക്തികള്‍ക്കും രണ്ട് വര്‍ഷത്തോളം നല്‍കിയായിരുന്നു പഠനം. തുടര്‍ന്നാണ് വ‍്യക്തികളുടെ സന്തോഷകരമായ ജീവിതത്തിന് ഇതും കാരണമാണെന്ന് കണ്ടെത്തുന്നത്.
വ്യത്യസ്ത ബ്രാന്‍ഡുകളോട് താല്‍പ്പര്യമുള്ളവര്‍ പതിനൊന്ന് ഒന്നിച്ച് ജീവിക്കുന്നത് കലഹങ്ങളിലേക്ക് വഴി മാറാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. എല്ലാ ദിവസവും പെപ്സിയുമായ് മാത്രം വീട്ടിലേക്ക് വരുന്ന ഭര്‍ത്താവിനെ കോള പ്രിയയായ പങ്കാളിക്ക് ഉള്‍കൊള്ളാന് കഴിഞ്ഞെന്ന് വരില്ല. ഇത് കലഹങ്ങളിലേക്ക് നയിച്ചേക്കാം എന്നും വിദഗദ്ധര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam