പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവതിക്ക് സംഭവിച്ചത്

Web Desk |  
Published : Aug 15, 2017, 11:10 PM ISTUpdated : Oct 05, 2018, 04:08 AM IST
പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവതിക്ക് സംഭവിച്ചത്

Synopsis

വളരെ പെട്ടെന്നാണ് അത് സംഭവിച്ചത്. തിരക്കേറിയ തെരുവില്‍ റോഡിന്റെ വശത്ത് ഒരു യുവാവിന് മുന്നില്‍ സുന്ദരിയായ യുവതി മുട്ടുകുത്തിനിന്ന് കൈകൂപ്പി എന്തോ പറയുന്നുണ്ട്. തിക്കിത്തിരക്കി പായുന്നതിനിടയിലും ആളുകള്‍ ആ കാഴ്‌ച കണ്ട് ഒരു നിമിഷം അവിടേക്ക് ശ്രദ്ധിച്ചു. അതെ, അതൊരു പ്രണയാഭ്യര്‍ത്ഥനയായിരുന്നു. തന്റെ പ്രണയത്തിന്റെ അടയാളമായ ഒരു മോതിരം, അവനെ അണിയിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു അവള്‍. എന്നാല്‍ അവളുടെ പ്രണയാഭ്യര്‍ത്ഥന ചെവിക്കൊള്ളാതെ, അവന്‍ നടന്നുനീങ്ങി. അവള്‍ ശരിക്കും തകര്‍ന്നുപോയി. ഹൃദയഭേദകമായ ആ നിമിഷം അതിജീവിക്കാനാകാതെ അവള്‍ ആ നടുറോഡില്‍ പകച്ചിരുന്നുപോയി. ഇതൊരു സിനിമയിലെ രംഗമൊന്നുമല്ല. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ ഏറെ തിരക്കേറിയ ഒരു റോഡില്‍ നടന്ന സംഭവങ്ങളാണിത്. ഈ സംഭവങ്ങള്‍ ഒരു കാല്‍നടയാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തി. ഇതിനോടകം ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഏറെ വൈറലായി കഴിഞ്ഞു. ഏതായാലും കാമുകന്‍ കൈയൊഴിഞ്ഞതോടെ നടുറോഡില്‍ പൊട്ടിക്കരഞ്ഞ യുവതിയെ പിന്നീട് പൊലീസ് എത്തി, അവരുടെ വീട്ടില്‍ കൊണ്ടുവിട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്