കലഹിച്ച ശേഷം വീണ്ടും സ്‌നേഹത്തോടെ പങ്കാളിയുടെ പിന്നാലെ ചെല്ലാറുണ്ടോ?

By Web TeamFirst Published Jan 30, 2019, 9:59 AM IST
Highlights

പങ്കാളികള്‍ തമ്മില്‍ വഴിക്ക് അടിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. അത്രയധികം സ്നേഹിക്കുന്നവര്‍ക്കിടയില്‍ ചെറിയ കാര്യം മതി ദേഷ്യം വരാനും കലഹമുണ്ടാകാനും. 

പങ്കാളികള്‍ തമ്മില്‍ വഴിക്ക് അടിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. അത്രയധികം സ്നേഹിക്കുന്നവര്‍ക്കിടയില്‍ ചെറിയ കാര്യം മതി ദേഷ്യം വരാനും കലഹമുണ്ടാകാനും. എന്നാല്‍ ഇങ്ങനെ കലഹമുണ്ടാക്കുകയും പിന്നീട് പരസ്പരം സ്‌നേഹത്തോടെ തമാശകള്‍ പറഞ്ഞ് ചിരിക്കുകയും ചെയ്യുന്ന പങ്കാളികള്‍ക്കിടയിലെ ബന്ധം വളരെ ശക്തമായിരിക്കുമെന്നാണ് പുതിയ പഠനം. കന്‍സാസ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ ജെഫ്രി ഹാളാണ് ഇങ്ങനെ ഒരു പഠനത്തെക്കുറിച്ച് പറയുന്നത്. 

അതുപോലെ തന്നെ, പങ്കാളിയെ എപ്പോഴും കളിയാക്കുന്നതും തമാശ പറയുന്നതും അവര്‍ക്കിടയിലെ ബന്ധം ശക്തമാക്കാന്‍ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. ഡെയ്‍ലി മെയില്‍ ആണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തമാശ അതിരുകടക്കാനും പാടില്ലെന്നും  പഠനത്തില്‍ പറയുന്നു. മാനസികമായ തളർത്തുന്നതും ദേഷ്യം ഉണ്ടാക്കുന്നതും ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്തതും ആക്രമണ സ്വഭാവമുളള തമാശകളാണ് പങ്കുവെയ്ക്കുന്നതെങ്കിൽ ബന്ധത്തിലെ  പ്രശ്നങ്ങളാണ് അത് സൂചിപ്പിക്കുന്നത് എന്നും പഠനത്തിൽ പറയുന്നു. വളരെ ആരോഗ്യപരമായ തമാശകളാണ് പറയുന്നതെങ്കില്‍ അത് പങ്കാളിയെ സന്തോഷിപ്പിക്കുകയും പങ്കാളിയുമായുള്ള ബന്ധം ദൃഢവും ശക്തവുമാകും.

പ്രണയിനികൾക്കിടയിലെ  കുട്ടിത്തം വിടാത്ത പെരുമാറ്റം ബന്ധം ശക്തമാക്കുന്നതിനൊപ്പം സുരക്ഷയും അനുഭവപ്പെടാന്‍ കാരണമാകുമെന്നും പഠനം നടത്തിയ  പ്രഫസർ ജെഫ്രി ഹാള്‍ പറയുന്നു. ജെഫ്രി ഹാളിന്‍റെ നേതൃത്വത്തിലുള്ള സംഘം 1,50,000 പങ്കാളികളിലാണ് പഠനം നടത്തിയത്. പങ്കാളിയോടൊപ്പമിരിക്കുമ്പോൾ ഇരുവരും ആസ്വദിക്കുന്ന തരത്തിലുള്ള തമാശകളും കളിയാക്കലുകളുമാണ് ആവശ്യം. അതിനാല്‍ പങ്കാളിയുമായുള്ള നല്ല സമയങ്ങളില്‍ പങ്കാളിയെ സന്തോഷിപ്പിക്കാനായി കളിയാക്കുകയും തമാശ പറയുന്നതും നല്ലതാണ്. 

click me!