
എറണാകുളം കോട്ടുവള്ളിയില്‍ അംബരീഷ്, ശരണ്യ എന്നീ പ്രതിശ്രുത ദമ്പതികളും തങ്ങളുടെ കല്യണക്കത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ലോട്ടറി ടിക്കറ്റിന്‍റെ രൂപത്തിലാണ് അവര്‍ കല്ല്യാണക്കത്ത് അടിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഇത് ലോട്ടറി ടിക്കറ്റാണ് ഇതെന്ന് തോന്നും.
അടുത്ത മാസം 21 നാണ് ഇവരുടെ വിവാഹം. നിങ്ങളുടെ സ്‌നേഹ സാന്നിധ്യം ഞങ്ങള്‍ക്ക് മൂന്ന് കോടി അനുഗ്രഹാശിസ്സുകള്‍ ലഭിച്ചപോലെ എന്ന് കത്തില്‍ എഴുതിയിരിക്കുന്നു. വിവാഹ വേദിയും, മുഹൂര്‍ത്തവും, സ്ഥലവും എല്ലാം കത്തില്‍ കൊടുത്തിട്ടുണ്ട്.
വിവാഹത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള കല്ല്യാണക്കുറിയില്‍ അവസാന ഭാഗത്തായി മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്നും ആയതിനാല്‍ തലേദിവസം ഇവയൊന്നും പ്രതീക്ഷിക്കരുതെന്ന് ഒരു മുന്നറിയിപ്പ് കൂടി ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam