
ജോലികള്‍ പങ്കുവയ്ക്കുക
വീട്ടില്‍ എത്തിയാല്‍ ഭാര്യയുമായി വീട്ടു ജോലികള്‍ പങ്കു വയ്ക്കുക.കുട്ടികളെ നോക്കുകയോ അവരെ പഠിപ്പിയ്ക്കുകയോ പാചകത്തിലോ ക്ലീനിങ്ങിലോ സഹായിയ്ക്കുകയോ ആവാം.ഭാര്യമാര്‍ക്ക് അത് ഒരു ആശ്വാസമാകും.
ഞാന്‍ നോക്കിക്കോളാം,നീ പോയി വരൂ
എത്ര ഉത്തരവാദിത്തങ്ങള്‍ ഉണ്ടെങ്കിലും പുരുഷന്മാര്‍ക്ക് കൂട്ടുകാരുടെ കൂടെ കറങ്ങാനും സിനിമ കാണാനും ഒക്കെ സമയം ലഭിയ്ക്കാറുണ്ട്.എന്നാല്‍ സ്ത്രീകള്‍ പൊതുവേ വീടും കുട്ടികളും എന്ന നിലയില്‍ ഒതുങ്ങാറാന് പതിവ്.ഒരു ചെയ്ഞ്ച് ആവട്ടെ. ഒരു ദിവസം വീട്ടിലിരുന്നു കുട്ടികളെ നോക്കൂ. ഭാര്യ ഒരു ഷോപ്പിങ്ങിനോ കൂട്ടുകാരുടെ ഒപ്പമോ പോയിട്ട വരട്ടെ. ഇത്തരം കാര്യങ്ങള്‍ നിങ്ങളോട അവര്‍ക്കുള്ള സ്നേഹം കൂട്ടുകയെ ഉള്ളൂ.
ഒന്നിച്ച് ഒരു യാത്ര
പൊതുവേ കുടുംബവുമായി യാത്ര ചെയ്യുമ്പോഴും സ്ത്രീകള്‍ക്ക് റിലാക്സ് ചെയ്യാനുള്ള അവസരം ലഭിയ്ക്കാറില്ല.കാരണം വീട്ടില്‍ എന്നാ പോലെ അപ്പോഴും കുട്ടികളുടെ ഉത്തരവാദിത്തം അവര്‍ക്കായിരിയ്ക്കും.ഒരു വ്യത്യസ്തത ഒക്കെ വേണ്ടേ ഇടയ്ക്ക്?കുട്ടികളെ വീട്ടില്‍ ഏല്‍പ്പിച്ച് നിങ്ങള്‍ മാത്രമായി ഒരു യാത്ര പോകൂ.നഷ്ടപ്പെട്ടു എന്ന് പറയുന്ന പ്രണയമൊക്കെ തിരിച്ച് എത്തുന്നത് കാണാം.ഭാര്യയ്ക്കും അത് വലിയ സന്തോഷമാകും.
ഫോണ്‍ കോളുകള്‍ക്ക് സമയം
ഭാര്യ ഒന്നു വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ സമയമില്ല. തിരക്കുകള്‍ ഉണ്ടെന്നുള്ളതു സത്യമായിരിയ്ക്കാം. പക്ഷെ ഒരു ആവശ്യത്തിനു ഭാര്യ വിളിയ്ക്കുമ്പോള്‍ തിരക്കിലും ആ വിളിയോട് കുറച്ച് കൂടെ സ്നേഹപൂര്‍വ്വം പ്രതികരിയ്ക്കാം.എപ്പോള്‍ വിളിയ്ക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്നുള്ള ഉറപ്പ് നല്‍കുന്നതോടൊപ്പം തിരക്കാണെങ്കില്‍ അതു കഴിഞ്ഞയുടന്‍ വിളിയ്ക്കാമെന്ന് ഉറപ്പ് നല്‍കുകയും അതു പാലിയ്ക്കുകയും വേണം.
അഭിനന്ദനവും പ്രോത്സാഹനവും
ഏറ്റവും ക്കൊടുതല്‍ ഭാര്യമാര്‍ പരാതിപറയുന്ന ഒരു കാര്യമാണ്.മാടിനെപ്പോലെ പണി ചെയ്താലും ഒരു നല്ല വാക്ക് പറയില്ല എന്ന്.ഇടയ്ക്ക് ഭാര്യയെ അഭിനന്ടിയ്ക്കാന്‍ സമയം കണ്ടെത്തൂ.വീടും,കുട്ടികളുടെ കാര്യങ്ങളും അടുക്കളയും ജോലിയും എല്ലാം ഒരുമിച്ച് മുന്നോട്ടു കൊണ്ട് പോകുന്ന ഭാര്യയെ ഇടയ്ക്ക് പ്രശംസിച്ചാലും ഒന്നും നഷ്ടപ്പെടാനില്ല.അവര്‍ അത് പ്രതീക്ഷിയ്ക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam