ഫൈബറിന്റെ അളവ് വർധിപ്പിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കേണ്ടതുണ്ട്. ദിവസവും 30 ഗ്രാം ഫൈബർ എങ്കിലും കഴിച്ചിരിക്കണം. പച്ചക്കറികളിൽ മാത്രമല്ല, ഫൈബർ മറ്റ് ഭക്ഷണ സാധനങ്ങളിലും അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി.
15

Image Credit : Getty
ഫ്ലാക്സ് സീഡ്
രണ്ട് ടേബിൾസ്പൂൺ ഫ്ലാക്സ് സീഡിൽ 6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വെള്ളത്തിൽ കുതിർത്തും നന്നായി പൊടിച്ചും കഴിക്കാവുന്നതാണ്.
25
Image Credit : Getty
ചിയ സീഡ്
രണ്ട് ടേബിൾസ്പൂൺ ചിയ സീഡിൽ 10 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം രാവിലെ കഴിക്കാവുന്നതാണ്.
35
Image Credit : Social media
പയർവർഗ്ഗങ്ങൾ
വേവിച്ച പയർവർഗ്ഗങ്ങളിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ധാരാളം പ്രോട്ടീനും ഉണ്ട്.
45
Image Credit : Getty
ഓട്സ്
ഓട്സിൽ ധാരാളം ബീറ്റ ഗ്ലൂക്കൻ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യവും രോഗ പ്രതിരോധശേഷിയും മെച്ചപ്പെടുത്താനും സഹായിക്കുന്നു.
55
Image Credit : Getty
വെള്ളക്കടല
വെള്ളക്കടലയിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. പകുതി കപ്പ് വെള്ളക്കടലയിൽ 6 ഗ്രാം വരെ ഫൈബർ ഉണ്ട്.
Latest Videos

