
മലയാളിയുടെ മാംഗല്യ സ്വപ്നങ്ങൾക്ക് നിറച്ചാർത്തേകിയ മാലയോഗം മാട്രിമോണിയൽസ് പെൺകുട്ടികൾക്കായി പ്രത്യേക സംവിധാനങ്ങളൊരുക്കുകയാണ്. ഏറ്റവും യോജിച്ച വരനെ കണ്ടെത്തുക എന്നത് ഏറ്റവും പ്രധാനമായിരിക്കുന്നത് പെൺകുട്ടികളുടെ ജീവിതത്തിലാണ് എന്നതിനാലാണ് ഇത് എന്ന് മാലയോഗം അധികൃതർ പറയുന്നു.
മാലയോഗം വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ പെൺകുട്ടികൾക്കും പ്രീമിയം സർവ്വീസുകളെല്ലാം സൗജന്യമായി ലഭ്യമാകുമെന്നതാണ് ഇതിൽ പ്രധാനം. മാലയോഗത്തിന്റെ മുഴുവൻ ഡാറ്റാബേയ്സും പരിശോധിച്ച് ഇഷ്ടപ്പെടുന്നവരുമായി നേരിട്ട് ബന്ധപ്പെടാം. സാധാരണയായി 3600 രൂപ ഫീസ് വരുന്ന ഈ സൗകര്യം പെൺകുട്ടികൾക്ക് മൂന്നു മാസമാണ് സൗജന്യമായി ഉപയോഗിക്കാനാവുക. അതായത് നിങ്ങൾക്ക് ചേരുന്ന പങ്കാളിയെ യാതൊരു ഫീസും അടക്കാതെ തന്നെ മൂന്നു മാസത്തിനുള്ളിൽ കണ്ടെത്താനുള്ള സൗകര്യമാണ് മാലയോഗം ഒരുക്കുന്നത്.
കേരളത്തിലെ ആദ്യ ഡിജിറ്റൽ മാട്രിമോണി സർവ്വീസായ മാലയോഗം 1984 ൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്. കേരളീയർക്ക് മാത്രമായുള്ള മാട്രിമോണി വെബ്സൈറ്റ് ആയതിനാൽ തന്നെ മലയാളിയുടെ മാറുന്ന താല്പര്യങ്ങൾ തിരിച്ചറിയുന്നതിനും മനസ്സിനിണങ്ങുന്ന പങ്കാളിയെ കണ്ടെത്തി നൽകുന്നതിലും മറ്റേതൊരു മാട്രിമോണി വെബ്സൈറ്റിനേക്കാൾ മാലയോഗം ഒരുപടി മുന്നിൽ നിൽക്കുന്നു.
മൂന്നര പതിറ്റാണ്ടുകൾക്കിപ്പുറം ഇവിടെ മക്കളുടെ പേര് രജിസ്റ്റർ ചെയ്യാൻ എത്തുന്ന മാതാപിതാക്കളിൽ പലരും മാലയോഗത്തിലൂടെ തന്നെ ഒന്നിച്ചവർ ആണെന്നത് മലയാളികൾക്ക് ഈ സ്ഥാപനത്തോടുള്ള വിശ്വാസ്യതയുടെ സാക്ഷ്യപത്രമാണ്. ഇത്തരത്തിൽ രണ്ടു തലമുറയ്ക്ക് തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്ന ആദ്യ മാട്രിമോണിയൽ സർവീസ് എന്ന പ്രത്യേകതയും മാലയോഗത്തിനുണ്ട്.
രജിസ്റ്റർ ചെയ്യുന്ന പ്രൊഫൈലുകളിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ കൃത്യത പല ആവർത്തി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് എന്നത് മാലയോഗത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നു. കൂടാതെ അനുയോജ്യമായ പ്രൊഫൈൽ കണ്ടെത്തുന്നവർക്ക് അവരുമായി സംസാരിക്കുന്നതിനും കാണുന്നതിനും വേണ്ട സൗകര്യങ്ങളും മറ്റും ഒരുക്കി നല്കുന്നതിനായുള്ള പേർസണൽ അസിസ്റ്റന്റ് സൗകര്യവും മാലയോഗം ഒരുക്കുന്നുണ്ട്.
ഇത് കൂടാതെ, പ്രൈം മെമ്പർഷിപ്പ് എന്ന പ്രത്യേക പദ്ധതിയും മാലയോഗം ഒരുക്കിയിട്ടുണ്ട്. ഇതിൽ അംഗമാകുന്നവർക്ക് പ്രീമിയം സേവനങ്ങൾ കൂടാതെ അനുയോജ്യരായ വരനെയും വധുവിനെയും കണ്ടെത്തുന്നത് മുതൽ കൂടിക്കാഴ്ച വരെയുള്ള കാര്യങ്ങളിൽ കൂടി പേർസണൽ അസിസ്റ്റന്റിന്റെ സഹായം ലഭ്യമാകും എന്നതാണ് പ്രത്യേകത.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ലഭ്യമാക്കുന്ന സേവനങ്ങളാണ് മാലയോഗത്തെ മറ്റ് മാട്രിമോണിയൽ വെബ്സൈറ്റുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടു തന്നെ വധൂവരന്മാരുടേയും കുടുംബത്തിന്റേയും താല്പര്യങ്ങൾ കോർത്തിണക്കിയുള്ള തിരഞ്ഞെടുപ്പ് മാലയോഗത്തിലൂടെ വളരെ എളുപ്പത്തിൽ നടത്താം.
രജിസ്റ്റർ ചെയ്യുന്നതിനായി: https://www.malayogamonline.com/malayogam_matrimony?adv=asianetmar1020
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam