പുരുഷന്‍മാര്‍ക്കും ഗര്‍ഭനിരോധനമാര്‍ഗം; വന്ധ്യംകരണം ഒഴിവാക്കാം!

By Web DeskFirst Published Feb 21, 2017, 11:01 AM IST
Highlights

പുരുഷന്‍മാരില്‍ വന്ധ്യംകരണം ഒഴിവാക്കാനുള്ള വഴി തെളിയുന്നു. ഗര്‍ഭനിരോധനത്തിന് സഹായിക്കുന്ന ജെല്‍ കണ്ടെത്തിയതാണ് വൈദ്യശാസ്‌ത്രരംഗത്ത് നേട്ടമായി മാറുന്നത്. കുരങ്ങുകളില്‍ ഈ ജെല്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ഈ ജെല്‍ കുത്തിവെച്ചാല്‍ പുരുഷന്‍മാരില്‍ ഫലപ്രദമായി ഗര്‍ഭനിരോധന ഉപാധിയായി പ്രവര്‍ത്തിക്കുമെന്നാണ്, പഠനത്തിന് നേതൃത്വം നല്‍കിയ കാതറിന്‍ വാന്‍ഡര്‍വൂര്‍ട്ട് പറയുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള നാഷണല്‍ പ്രൈമേറ്റ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. പഠനം സംബന്ധിച്ച റിപ്പോര്‍ട്ട് ബേസിക് ആന്‍ഡ് ക്ലിനിക്കല്‍ ആന്‍ഡ്രോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ഉടന്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പരീക്ഷണസംഘം. ഇത് വിജയിച്ചാല്‍ വന്ധ്യംകരണ ശസ്ത്രക്രിയ ഒഴിവാക്കാനാകുമെന്നാണ് കാതറിന്‍ വാന്‍ഡര്‍വൂര്‍ട്ട് ഉറപ്പിച്ചു പറയുന്നത്. വൃഷ്‌ണത്തില്‍നിന്ന് ബീജം അടങ്ങിയ ശുക്ലം മൂത്രനാളിയിലേക്ക് കടക്കുന്നത് തടയുകയാണ് ഈ ജെല്ലിന്റെ പ്രവര്‍ത്തനം വഴി സംഭവിക്കുക.

click me!