ഇവരില്‍ ഒരാള്‍ 'ഒറിജിനല്‍' അല്ല; ആരാണ് 'ഡ്യൂപ്'?

By Web TeamFirst Published Feb 5, 2019, 11:21 PM IST
Highlights

വില നോക്കാതെ ഈ മനുഷ്യപ്പാവകളെ വാങ്ങാന്‍ ധാരാളം ആവശ്യക്കാരെത്തുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ടെക്‌സാസില്‍ നിന്നും മിനെസോട്ടയില്‍ നിന്നുമൊക്കെയാണ് സെക്സ് ഡോളിന് ആവശ്യക്കാരിലേറെയും വരുന്നത്
 

മനുഷ്യപ്പാവകളെ കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. റോബോട്ടുകളെക്കുറിച്ചല്ല പറയുന്നത്. മനുഷ്യന് പകരം വയ്ക്കാന്‍ മനുഷ്യനെ പോലെ തന്നെയിരിക്കുന്ന പാവ. പുറംരാജ്യങ്ങളിലാണ് ഇത് ഏറെയും പ്രചാരത്തിലുള്ളത്. പ്രധാനമായും 'സെക്‌സ് ഡോളുകള്‍' ആണ് ഇവ.

'സെക്‌സ് ഡോള്‍' എന്ന് കേള്‍ക്കുമ്പോഴേ ആദ്യം എല്ലാവരുടെയും മനസ്സില്‍ വരിക, വടിവൊത്ത പെണ്‍ശരീരങ്ങളായിരിക്കും. ഒറ്റനോട്ടത്തില്‍ മനുഷ്യസ്ത്രീ അല്ലെന്നാരും പറയാത്തയത്രയും മിഴിവുള്ള പാവകള്‍. അത്തരത്തിലുള്ള പാവകളെക്കുറിച്ച് എത്രയോ ലേഖനങ്ങള്‍, വീഡിയോകള്‍ നമ്മള്‍ കണ്ടിരിക്കുന്നു. 

എന്നാല്‍ ഒരു പുരുഷ പാവയെ കുറിച്ച് നമ്മളില്‍ എത്ര പേര്‍ കേട്ടിരിക്കും? സാധ്യതകള്‍ വളരെ കുറവാണ്. കാരണം മറ്റൊന്നുമല്ല, വിദേശരാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ പോലും പുരുഷ പാവകള്‍ വില്‍ക്കുന്ന കാഴ്ച അങ്ങനെ കാണാറില്ല. എന്നാല്‍ ഇനി സ്ഥിതിഗതികള്‍ മാറും. പെണ്‍ പാവകള്‍ പോലെ തന്നെ പുരുഷ പാവകളും മാര്‍ക്കറ്റില്‍ 'ഹോട്ട് പ്രോഡക്ട്' ആയിമാറും. 

അമേരിക്കയിലെ 'സിന്തറ്റിക്' എന്ന കമ്പനിയാണ് ഈ പുരുഷ പാവകളുടെ നിര്‍മ്മാതാക്കള്‍. പെണ്‍ പാവകളെ പോലെ, ഒരുപക്ഷേ അവയെക്കാള്‍ മിഴിവും പൂര്‍ണ്ണതയുമുണ്ട് ഈ പാവകള്‍ക്ക്. സാധാരണ സെക്‌സ് ഡോളുകള്‍ ഉണ്ടാക്കുന്നത് പോലെ തന്നെ സിലിക്കണ്‍ ആണ് ഇതുണ്ടാക്കാനും ഉപയോഗിക്കുന്നത്. 

ആവശ്യക്കാരായ സ്ത്രീകള്‍ക്ക് തങ്ങള്‍ എത്തരത്തിലുള്ള 'പുരുഷനെ' ആണ് സ്വപ്‌നം കാണുന്നതെന്ന് മെയിലിലൂടെയോ അല്ലാതെയോ കമ്പനിക്ക് വിശദീകരിച്ച് നല്‍കാം. ആ നിര്‍ദേശങ്ങള്‍ അനുസരിച്ച് നിര്‍മ്മാതാക്കള്‍ ഘടന തയ്യാറാക്കുന്നു. ശേഷം ഇതില്‍ സിലിക്കണ്‍ നിറച്ച് പൂര്‍ണ്ണമായും മനുഷ്യരൂപത്തിലെത്തിക്കുന്നു. ഒരു രാത്രി കൊണ്ടുതന്നെ സംഗതി മുഴുവനായി ഉപയോഗത്തിനൊരുങ്ങുന്ന പാവയാകുന്നു. 

കണ്ണുകളും, മൂക്കും, ചുണ്ടും, കൈകളും, കാലുകളും, വിരലുകളും എന്നുവേണ്ട കണ്‍പീലികള്‍ വരെ ആവശ്യക്കാരിയുടെ ഇഷ്ടത്തിന്. ഇതെല്ലാം നിര്‍മ്മിച്ച് ഒരുക്കിയെടുക്കാന്‍ ഒരുപിടി വിദഗ്ധരെയാണ് 'സിന്തറ്റിക്' കണ്ടെത്തിയിരിക്കുന്നത്. 

ഏതാണ്ട് 9 ലക്ഷം രൂപയാണ് ഒരു പാവയുടെ വില. വില നോക്കാതെ പാവകളെ വാങ്ങാന്‍ ധാരാളം ആവശ്യക്കാരെത്തുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ടെക്‌സാസില്‍ നിന്നും മിനെസോട്ടയില്‍ നിന്നുമൊക്കെയാണ് ആവശ്യക്കാരിലേറെയും വരുന്നത്. വൈകാതെ തന്നെ പുരുഷ പാവകളുടെ മാര്‍ക്കറ്റ് വിപുലീകരിക്കാനാണ് ഇവരുടെ നീക്കം. 

click me!