20 വർഷമായി ഈ യുവാവ് കഴിക്കുന്നത് കല്ല്,ഇഷ്ടിക,മണ്ണ്

Published : Sep 25, 2018, 08:27 PM IST
20 വർഷമായി ഈ യുവാവ് കഴിക്കുന്നത് കല്ല്,ഇഷ്ടിക,മണ്ണ്

Synopsis

പക്കീറാപ്പാ ഹുനാ​ഗുഡി എന്ന യുവാവ് 20 വർഷമായി കഴിക്കുന്നത് മണ്ണ്,ഇഷ്ടിക,കല്ല് എന്നിവയാണ്. ആദ്യമൊക്കെ ലഘുഭക്ഷണമായാണ് ഇയാൾ മണ്ണും കല്ലും കഴിച്ചിരുന്നത്. പക്ഷേ ഇപ്പോൾ ഇത് സ്ഥിര ഭക്ഷണമായി മാറിയിരിക്കുകയാണ്. ഇവ ശരീരത്തിന് ഒരു തരത്തിലുമുള്ള ദോഷങ്ങളും ഉണ്ടാക്കില്ലെന്നാണ് പക്കീറാപ്പാ പറയുന്നത്.

ചോറും പച്ചക്കറികളൊന്നും കഴിക്കാതെ സ്ഥിരമായി ഇഷ്ടികകളും മണ്ണും കല്ലും കഴിക്കുന്ന ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്. ദിവസവും മൂന്ന് കിലോ മണ്ണും ഇഷ്ടികകളുമാണ് ഈ യുവാവ് കഴിക്കുന്നത്. കർണാടകയിൽ നിന്നുള്ള പക്കീറാപ്പാ ഹുനാ​ഗുഡി എന്ന യുവാവാണ് പത്ത് വയസു മുതൽ സ്ഥിരമായി മണ്ണും കല്ലും ഇഷ്ടികകളും കഴിച്ച് വരുന്നത്. 

ആദ്യമൊക്കെ ലഘുഭക്ഷണമായാണ് ഇയാൾ മണ്ണും കല്ലും കഴിച്ചിരുന്നത്. പക്ഷേ ഇപ്പോൾ ഇത് സ്ഥിര ഭക്ഷണമായി മാറിയിരിക്കുകയാണ്. ഇവ ശരീരത്തിന് ഒരു തരത്തിലുമുള്ള ദോഷങ്ങളും ഉണ്ടാക്കില്ലെന്നാണ് പക്കീറാപ്പാ പറയുന്നത്. പോഷകാഹാരകുറവ് കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിക്കാതെ വരുമ്പോൾ ഇത്തരം വസ്തുക്കൾ കഴിക്കുന്നത് ഒരു ​രോ​ഗമായാണ് ആ​രോ​ഗ്യവിദ​​ഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഈ യുവാവ് 20 വർഷമായി മണ്ണും കല്ലും ഇഷ്ടികയും കഴിച്ച് വരികയാണ്.ശരീരത്തിന് ഇതുവരെയും മറ്റ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് പക്കീറാപ്പാ പറയുന്നു. പല്ലുകൾ ഇപ്പോഴും ബലത്തോടെ തന്നെയാണ് ഇരിക്കുന്നതെന്നും പക്കീറാപ്പാ പറയുന്നു. പക്കീറാപ്പന്റെ ഈ ശീലം നിർത്താൻ ശ്രമിക്കുന്നുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

ചിക്കനെക്കാളും താൻ ഇഷ്ടപ്പെടുന്നത് മണ്ണും ഇഷ്ടികകളുമാണെന്ന് പക്കീറാപ്പാ പറയുന്നു. പക്കീറാപ്പാ തന്റെ ഈ കഴിവ് മറ്റ് ​ഗ്രാമങ്ങളിൽ പോയി പ്രകടിപ്പിക്കാറുണ്ടെന്ന് ഈ കഴിവ് കണ്ട് ആളുകൾ പണം നൽകാറുണ്ടെന്നും പക്കീറാപ്പയുടെ ബന്ധുക്കൾ പറയുന്നു. 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ