ലോട്ടറിയടിച്ചതല്ല, ഒറ്റ ദിവസംകൊണ്ട് കര്‍ഷകന്‍ കോടീശ്വരനായി

Published : Dec 05, 2017, 01:39 PM ISTUpdated : Oct 04, 2018, 07:13 PM IST
ലോട്ടറിയടിച്ചതല്ല, ഒറ്റ ദിവസംകൊണ്ട് കര്‍ഷകന്‍ കോടീശ്വരനായി

Synopsis

ബിയജിംഗ്: ലോട്ടറിയടിക്കാതെ ഒറ്റ ദിവസത്തില്‍  ഒരു കര്‍ഷകന്‍ കോടീശ്വരനായിരിക്കുകയാണ്. സംഭവം അങ്ങ് ചൈനയിലാണ്. കാട്ടുപന്നിയുടെ വയറ്റില്‍ നിന്നും കിട്ടിയ ഗോരോചനക്കല്ലാണ് ഒരു ദിവസം കൊണ്ട് തന്നെ കോടീശ്വരനാക്കിയതെന്നാണ് കര്‍ഷകന്‍ പറയുന്നത്. മൃഗങ്ങളുടെ വയറ്റില്‍ നിന്നും ലഭിക്കുന്ന ഈ അപൂര്‍വ്വ ഔഷധത്തിന് 4,50,000 പൗണ്ടാണ് വിദഗ്ധര്‍ വില കണക്കാക്കുന്നത്. 

അതായത് ഏകദേശം 4 കോടി രൂപ. കര്‍ഷകനായ ബോ ചനോലുവാണ് ഒരു കാട്ടുപന്നിയുടെ കടാക്ഷത്താല്‍ കോടീശ്വരനായത്. പശു അടക്കമുളള മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്ന അപൂര്‍വ ഔഷധമാണ് ഗോരോചനകല്ല്. ആരോഗ്യമുള്ള അപൂര്‍വം പശുക്കളിലും കാളകളിലും മറ്റ് ചില നാല്‍ക്കാലികളിലും കാണുന്ന പിത്തസഞ്ചിയിലെ (ഗാള്‍ ബ്ലാഡര്‍) കല്ലാണ് ഗോരോചനം. 

250 കിലോഗ്രാം ഭാരമുളള പന്നിയുടെ പിത്താശയത്തില്‍ നിന്നുമാണ് ഇത്രയും വലിയ ഗോരോചനക്കല്ല് കണ്ടെത്തിയത്. ബോയ്ക്ക് കിട്ടിയ ഗോരാചനക്കല്ലിന് നാല് ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുണ്ട്. ഒരു ഗ്രാമിന് 5000 മുതല്‍ 10,000 രൂപവരെയാണ് ഗോരോചനത്തിന് വില.

പിത്തസഞ്ചിയിലെ ബൈല്‍ ശേഖരിച്ച് ലബോറട്ടറികളില്‍ കല്ലുപോലെയാക്കിയ ഗോരോചനം ആണ് ഇപ്പോള്‍ അധികമായും മരുന്നിനായി ഉപയോഗിക്കുന്നത്. തിലകം ചാര്‍ത്താനും ഗോരോചനം ഉപയോഗിച്ച് വരുന്നു. പനി, വിഷം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയ്ക്കെതിരെ ഉത്തമ ഔഷധമായി ഗോരോചനം ഉപയോഗിക്കുന്നു. 

വശീകരണമന്ത്രം ജപിച്ച് ഗോരോചനക്കുറി വരച്ചാല്‍ ആരെയും വശീകരിക്കാമെന്നൊരു വിശ്വാസമുണ്ട്. ഗോരോചനക്കുറി തൊട്ടാല്‍ തടസങ്ങള്‍ അകലുമെന്നും പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്നും വിശ്വാസമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ ഇതാണ്
കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഈ 5 പാനീയങ്ങൾ കുടിക്കൂ