
സ്ത്രീകള്‍ക്ക് സുരക്ഷിതരായി ജീവിക്കാന്‍ കഴിയാത്തിടത്തോളം ഒരു വനിതാദിനവും ആഘോഷിക്കാനാകില്ലെന്ന് നടി മഞ്ജു വാര്യര്‍.വനിതാദിനാശംസകള്‍ നല്‍കിയ തൃശൂര്‍ വിമലാ കോളേജിലെ വിദ്യാര്‍ത്ഥിനികളോടാണ് മഞ്ജു നിലപാട് വ്യക്തമാക്കിയത്.
കെയര്‍ ഓഫ് സൈറാബാനുവെന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായയി തൃശൂര്‍ വിമലാ കോളേജില്‍ എത്തിയതാണ് മഞ്ജു വാര്യര്‍. വനിതാദിനത്തില്‍ കോളേജിലെത്തിയ പ്രിയ താരത്തോട് കുട്ടികള്‍ക്ക് ചോദിക്കാനുണ്ടായിരുന്നതേറെയും സ്ത്രീസുരക്ഷയെ കുറിച്ചാണ്.
സ്ത്രീകള്‍ക്ക് സുരക്ഷിതരായി യാത്ര ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. ഇതിന് മാറ്റം വരുത്തണം. പുതുതലമുറയെങ്കിലും ഇതിനായി പരിശ്രമിക്കണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. സിനിമയിലെ അതേ വേഷത്തിലാണ് മഞ്ജു കോളേജിലെത്തിയത്. സൈറാബാനു സിനിമയിലെ അണിയറ പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam