
ദില്ലി: ലോക സുന്ദരി മാനുഷി ചില്ലറിനെ കവര്‍ഗേളാക്കി പ്രമുഖ ഫ്രഞ്ച് ഫാഷന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
ഫ്രഞ്ച് മാഗസിനായ ലാ ഒഫിഷ്യലിന്‍റെ (ദ ഒഫിഷ്യല്‍) ഏപ്രില്‍ ലക്കത്തിന്‍റെ കവര്‍ ഗേളായാണ് മാനുഷിയെത്തുന്നത്. പക്ഷേ ഫോട്ടോ പ്രസിദ്ധീകരിച്ചുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വിവാദം തലപൊക്കി. മാനുഷിയുടെ ഫോട്ടോ എഡിറ്റുചെയ്തുവെന്നാണ് സമൂഹ മാധ്യമങ്ങളിലെ പരാതി.
"മാനുഷിയുടെ മുഖമിങ്ങനെയല്ല", "ഇത് മാനുഷിയല്ല" എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍. പക്ഷേ മാനുഷിയുടെ വസ്ത്രം എല്ലാവര്‍ക്കും പിടിച്ചു. മാനുഷി മേക്കപ്പില്‍ ശ്രദ്ധിക്കണമെന്നാണ് ചിലരുടെ കമന്‍റ്. എന്നാല്‍ മാഗസിന്‍ അധികൃതരോ, മാനുഷി ചില്ലറോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam