വിവാഹം കഴിച്ചു എന്നാല്‍ ഭാര്യ 'എപ്പോഴും റെഡിയാണ്' എന്ന് കരുതരുത്

By Web DeskFirst Published Jul 19, 2018, 6:40 AM IST
Highlights
  • ഭാര്യയെ ശാരീരിക ബന്ധത്തിനു  ഭര്‍ത്താവ് നിര്‍ബ്ബന്ധിക്കുന്നതിനെ ബലാത്സംഗമായി വിലയിരുത്തരുതെന്നും ഹൈക്കോടതി പറഞ്ഞു

ദില്ലി: വിവാഹിതരാണെന്ന കാരണത്താല്‍ മാത്രം ലൈംഗിക ബന്ധത്തിന് ഭാര്യ എപ്പോഴും സന്നദ്ധയാണെന്ന് കരുതരുതെന്ന് ദില്ലി ഹൈക്കോടതി. ഭാര്യയെ ശാരീരിക ബന്ധത്തിനു  ഭര്‍ത്താവ് നിര്‍ബ്ബന്ധിക്കുന്നതിനെ ബലാത്സംഗമായി വിലയിരുത്തരുതെന്നും ഹൈക്കോടതി പറഞ്ഞു. വൈവാഹിക ജീവിതത്തില്‍ സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്നും ബലാത്സംഗത്തിന് ഇരയാകുന്നതിനെതിരേ വനിതാ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയും അതിനെ എതിര്‍ത്ത് പുരുഷ സംഘടന നല്‍കിയ ഹര്‍ജിയും പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റീസ് ഗീതാമിത്തല്‍, സി ഹരിശങ്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.

വിവാഹജീവിതത്തില്‍ ശാരീരികബന്ധം വേണമോ വേണ്ടയോ എന്ന് വെയ്ക്കാന്‍ രണ്ടു പേര്‍ക്കും അവകാശം ഉണ്ട്. വിവാഹം എന്നാല്‍ സ്ത്രീകള്‍ എപ്പോഴും റെഡിയാണ് എന്നോ അതിന് അനുവാദം നല്‍കാന്‍ തയ്യാറാണ് എന്നോ അര്‍ത്ഥമില്ല. അങ്ങിനെയായാല്‍ അവളുടെ സമ്മതത്തോടെയാണ് ലൈംഗികത നടത്തിയതെന്ന് തെളിയിക്കാനേ പുരുഷന് നേരം കാണൂ എന്നും കോടതി പറഞ്ഞു. 

വൈവാഹിക ബലാത്സംഗം കുറ്റമാണെന്നും പങ്കാളികളുടെത് ലൈംഗിക പീഡനമാണെന്നും ലൈംഗികതയ്ക്ക് വേണ്ടി പങ്കാളി നിര്‍ബ്ബന്ധിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ബലാത്സംഗമായി കണക്കാക്കണമെന്നുള്ള വനിതാ സംഘടനയുടെ ഹര്‍ജിയെ എതിര്‍ത്തു മെന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലെ സബ് മിഷനും കോടതി അനുവദിച്ചില്ല. സമ്മര്‍ദ്ദം ആവശ്യമാണെന്നോ ശരീരത്തില്‍ പരിക്കുകളുണ്ടാകുന്നതോ ബലാത്സംഗത്തില്‍ പ്രതികള്‍ നോക്കാറില്ലെന്നും ബലാത്സംഗത്തിന്റെ വിശദീകരണം പൂര്‍ണ്ണമായും വ്യത്യസ്തമാണെന്നുമാണെന്നും കോടതി പറഞ്ഞു.  

ഗാര്‍ഹിക പീഡനം, വിവാഹിതകളെ പീഡിപ്പിക്കുന്നത്, തനിയെ കഴിയുമ്പോള്‍ അനുമതി കൂടാതെ ഭര്‍ത്താവ് ഭാര്യയെ ലൈംഗികതയ്ക്ക് ഉപയോഗിക്കല്‍ , അസ്വാഭീവിക ലൈംഗികത എന്നിവയെ എതിര്‍ക്കുന്ന ലഭ്യമാകുന്ന നിയമത്തിന് കീഴില്‍ വൈവാഹിക നിലയിലുള്ള ലൈംഗിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കേണ്ടതുണ്ടെന്നായിരുന്നു ഹര്‍ജിക്കാരായ എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ അമിത് ലഖാനിയും ഋത്വിക് ബിസാരിയയും വാദിച്ചത്. 

എന്നാല്‍ അതെല്ലാം മറ്റു നിയമങ്ങള്‍ മൂലം അവയെ മൂടിയിട്ടുണ്ടെന്നും ഇന്ത്യന്‍ പീനല്‍ കോഡിന്റെ 375-ാമത്തെ വകുപ്പ് ഒരാള്‍ക്ക് തന്‍റെ ഭാര്യയുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിനെ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയുന്നതല്ലെന്നും കോടതി പറഞ്ഞു. നിര്‍ബ്ബന്ധിക്കുന്നത് ബലാത്സംഗത്തിന്റെ ആദ്യപടിയായി കണക്കാക്കാനാകില്ല. കടുത്ത സാമ്പത്തിക ദുരിതത്തില്‍ പോലും ഒരാള്‍ ഭാര്യയെ ആശ്രയിക്കാത്ത സാഹചര്യത്തില്‍ വീട്ടു ചെലവും  കുട്ടികളുടെ ചെലവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഭാര്യ ആകെ ചെയ്യുന്നത് അയാള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടതുണ്ട്. 

അത് നിര്‍ബ്ബന്ധിച്ചിട്ടായാല്‍ പോലും. അതിന് അവള്‍ ഭര്‍ത്താവിനെതിരേ ബലാത്സംഗക്കേസ് കൊടുത്താല്‍ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ 375-ാമത്തെ വകുപ്പിന് കീഴില്‍  വിവാഹിതകള്‍ നേരിടുന്ന അവഗണനയ്ക്കും ഭര്‍ത്താവില്‍ നിന്നും നേരിടുന്ന ലൈംഗിക പീഡനത്തിനും എതിരേ ആര്‍ഐടി ഫൗണ്ടേഷനും ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷനും ചേര്‍ന്ന് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് മെന്‍ വെല്‍ഫെയര്‍ ട്രസ്റ്റും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

വിവാഹം കഴിച്ചു എന്നാല്‍ ഭാര്യ എപ്പോഴും റെഡിയാണ് എന്ന് കരുതരുത് ;  വീട് നോക്കുന്നവന് ഭാര്യ നല്‍കുന്ന സേവനമാണെു ലൈംഗികത

click me!