കർക്കടകത്തിൽ ഭക്ഷണം കഴിക്കുമ്പോള്‍..

By Web DeskFirst Published Jul 18, 2018, 2:36 PM IST
Highlights
  • ഭക്ഷണകാര്യത്തിൽ നമ്മൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മാസമാണ് കർക്കടകം

ഭക്ഷണകാര്യത്തിൽ നമ്മൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മാസമാണ് കർക്കടകം. രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാൻ വേണ്ടി നമ്മള്‍ കർക്കടകത്തിൽ സുഖചികിത്സകൾ ചെയ്യാറുണ്ട്. പക്ഷെ കർക്കടകത്തിൽ മലയാളികൾ പ്രധാനമായും ആശ്രയിക്കുന്നത് കർക്കടക കഞ്ഞി തന്നെയാണ്. കർക്കടക കഞ്ഞി ഉണ്ടാക്കുക എന്നത് കുറച്ചു ശ്രമം പിടിച്ച ജോലി തന്നെയാണ്. പക്ഷെ ഇന്നത്തെ ഇൻസ്റ്റന്‍റ് കാലത്ത് കർക്കടക കഞ്ഞി കിറ്റുകൾ ഇത്തരം ശ്രമം പിടിച്ച ജോലികളുടെ ഭാരം കുറക്കുന്നുണ്ട്. വീട്ടില്‍ ഉണ്ടാക്കുന്ന കഞ്ഞിയുടെ ഗുണം ഒന്ന് വേറെതന്നെ. 

കര്‍ക്കടകമാസത്തില്‍ കൂടുതലായി കഴിക്കേണ്ടത് പഴവര്‍ഗങ്ങളും പച്ചക്കറികളുമാണ്.  ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പുതിനയില, ചുക്ക് തുടങ്ങിയവ ആഹാരത്തില്‍ കൂടുതലായി ചേര്‍ക്കാം. ഇവ ദഹനത്തിന് സഹായിക്കും. ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ കഴിവതും ഒഴിവാക്കണം. മിതമായി ഭക്ഷണം കഴിക്കുന്നതാണ് എല്ലാകാലത്തും ഉത്തമം. ചവർപ്പ്, കയ്പ്പ്, എരിവ് എന്നീ രസങ്ങൾ കുറയ്ക്കുന്നതാണ് കർക്കട മാസത്തിൽ നല്ലത്. കൂടാതെ കഴിവതും പുറത്തുനിന്നുള്ള ആഹാര ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. 

കര്‍ക്കിടകമാസത്തില്‍ മത്സ്യമാംസാദികള്‍ കഴിച്ചാല്‍ ദഹനത്തിന് ബുദ്ധിമുട്ട് നേരിടുകയും ആഹാരം ആമാശയത്തില്‍ വെച്ച് പുളിക്കുകയും ദഹനക്കേടും അനുബന്ധപ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഏറ്റവും എളുപ്പത്തില്‍ ദഹിക്കുന്ന സസ്യാഹാരം മാത്രം കര്‍ക്കിടകത്തില്‍ കഴിക്കുന്നതാണ് നല്ലത്.

 

 

 

click me!