ഈ 7 ലോഗോകളുടെ അര്‍ത്ഥം നിങ്ങള്‍ക്ക് അറിയില്ല!

Web Desk |  
Published : Nov 24, 2021, 12:18 PM ISTUpdated : Nov 24, 2021, 12:20 PM IST
ഈ 7 ലോഗോകളുടെ അര്‍ത്ഥം നിങ്ങള്‍ക്ക് അറിയില്ല!

Synopsis

ലോക പ്രശ്‌ത ബ്രാന്‍ഡുകളുടെ ലോഗോ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍, കൊക്ക കോള, പെപ്‌സി എന്നിങ്ങനെയുള്ള ബ്രാന്‍ഡുകളുടെ ലോഗോ, മനസില്‍ നിന്ന് മായാത്തതാണ്. എന്നാല്‍ ഈ ലോഗോകള്‍ ഒന്നും വെറുതെ രൂപകല്‍പന ചെയ്‌തതല്ല. അതിന് പിന്നില്‍ ചില അര്‍ത്ഥങ്ങളുണ്ട്. ഇതാ ലോക പ്രശ്‌സ്തമായ 7 ലോഗോകളുടെ അര്‍ത്ഥം ചുവടെ കൊടുക്കുന്നു...

1, കൊക്ക കോള-


കൊക്കെയ്ന്‍, കഫീന്‍ എന്നിവയുടെ സങ്കരമാണ് കൊക്ക കോള. കൂടാതെ പ്രശസ്‌തമായ ഫ്രഞ്ച് വൈനിന്റെ സിറപ്പ് പതിപ്പായാണ് കൊക്ക കോള രംഗപ്രവേശം ചെയ്യുന്നത്.

2, പെപ്‌സി-


ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മുന്നോട്ടുവെച്ച ആപേക്ഷികാ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചാണത്രെ പെപ്‌സിയുടെ പുതിയ ലോഗോ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. കൂടാതെ നവോത്ഥാനം എന്ന ആശയവും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് രൂപകല്‍പന ചെയ്‌ത ഫെങ് ഷുയി പറയുന്നത്.

3, ആമസോണ്‍ ആരോ ലോഗോ-


ഇതൊരു സ്‌മൈലി പോലെയാണ്. അതായത് ഉപഭോക്താക്കള്‍ എപ്പോഴും സംതൃപ്‌തരും സന്തോഷത്തോടെയും ഇരിക്കണമെന്ന ആശയമാണ് ഈ സ്‌മൈലി ലോഗോയ്‌ക്ക് പിന്നില്‍. കൂടാതെ എ മുതല്‍ ഇസഡ് വരെയുള്ള എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന തരത്തിലാണ് ആരോ അടയാളം ലോഗോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

4, ആപ്പിള്‍-


ആപ്പിള്‍ ലോഗോ, എന്നാല്‍ അറിവിന്റെ വൃക്ഷം എന്ന നിലയിലാണ് ആപ്പിള്‍ ലോഗോ രൂപകല്‍പന ചെയ്‌തിരിക്കുന്നത്.

5, ടൊയോട്ട-


ആപ്പിള്‍ ലോഗോയിലെ മൂന്നു എലിപ്‌സുകള്‍ മൂന്നു ഹൃദയങ്ങളായാണ് വരച്ചുകാട്ടുന്നത്. ഉപഭോക്താവിന്റെ ഹൃദയം, അതുപോലെ സാങ്കേതികവിദ്യയുടെ വളര്‍ച്ച, ഭാവിയിലെ അസഖ്യം അവസരങ്ങളുമാണ് മറ്റു രണ്ടു ഹൃദയങ്ങള്‍...

6, അഡിഡാസ്-


എത്ര വലിയ പര്‍വ്വതമായാലും, ജനങ്ങള്‍ക്ക് അത് കീഴടക്കാനാകുമെന്നതാണ് അഡിഡാസ് ലോഗോ അനാവരണം ചെയ്യുന്നത്.

7, ഗൂഗിള്‍-


മൂന്നു പ്രാഥമിക വര്‍ണങ്ങളെ ഒരു ദ്വിതീയ വര്‍ണം വേര്‍തിരിക്കുന്നു എന്നതാണ് ഗൂഗിള്‍ ലോഗോയ്‌ക്ക് പിന്നിലെ തത്വം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇയർ ഇൻ കോൺവെർസേഷൻ 2025' റിപ്പോർട്ട് പുറത്തിറക്കി ഫ്രണ്ട് ആപ്പ്
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്