
അതെ, ഈ സ്ത്രീയുടെ വയസ് കേട്ടാല്‍ നിങ്ങളെന്നല്ല ആരും വിശ്വസിക്കില്ല. തായ്വാന്‍ കാരിയായ 42 കാരിയാണ് ചിത്രത്തില്‍. ഇന്‍റീരിയര്‍ ഡിസൈനറായ ലൂര്‍ സൂവാണ് കക്ഷി. 42ാമത്തെ വയിസിലും ചര്‍മത്തില്‍ ഒരു പാടുകളും ചുളിവുകളുമില്ല. ചില സോപ്പുകളുടെ പരസ്യവാചകം പോലെ മൃദുലവും കോമളവുമാണ് ലൂര്‍ സൂവിന്‍റെ ചര്‍മം.
ഇവരിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. ചിത്രം പ്രചരിച്ചതോടെ രഹസ്യം തേടിയും ചിലരെത്തുന്നു. തന്‍റെ ശരീര സൗന്ദര്യം 42ാമത്തെ വയസിലും 18കാരിയാണെന്ന് തോന്നിപ്പിക്കുന്ന തന്‍റെ സൗന്ദര്യം നിലനിര്‍ത്തുന്നതിന് ലൂര്‍ സൂവിന് ചില രഹസ്യങ്ങളും ഉണ്ട്. എന്നാല്‍ ആ രഹസ്യം ലൂര്‍ മറച്ചുവയ്ക്കുന്നുമില്ല.
ധാരാളം വെള്ളം കുടിക്കുകയും സൂര്യപ്രകാരശത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയുമാണ് പ്രധാന രഹസ്യമെന്ന് ലൂര്‍ പറയുന്നു. മികച്ച സംരക്ഷണം നല്‍കുന്ന സണ്‍സ്ക്രീനുകള്‍ ഉപോയഗിക്കാറുണ്ട്. വാരിവലിച്ച് ഉപയോഗിക്കുന്നതല്ല. വളരെ ശ്രദ്ധയോടെ ആവശ്യമായ അളവില്‍ മാത്രം ഉപോയഗിക്കുന്നുണ്ട്- ലൂര്‍ പറയുന്നു. എണ്ണ കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണമെന്നാണ് ലൂറിന്‍റെ നിര്‍ദേശം.
വഴുവഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക, പഞ്ചസാര അധികമുള്ള പാനീയങ്ങള്‍ എന്നിവയും ഭക്ഷണ മെനുവില്‍ നിന്ന് ഒഴിവാക്കണം. കട്ടന്‍ചായ കുടിച്ചാല്‍ കറുക്കുമെന്ന് പറയുന്നവരോട് ലൂര്‍ പറയുന്നത്, താന്‍ നന്നായി കട്ടന്‍ചായ കുടിക്കാറുണ്ടെന്നാണ്. കട്ടന്‍ചായ ചര്‍മസൗന്ദര്യത്തിന് നല്ലതാണെന്നാണെന്നാണ് ലൂറിന്‍റെ പക്ഷം. ഒപ്പം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ലൂര്‍ ഉപദേശിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam