പുരുഷന്മാർ ലൈംഗികബന്ധത്തിൽ ദു:ഖിതരാണോ, പഠനം പറയുന്നതിങ്ങനെ

Published : Aug 08, 2018, 11:24 AM ISTUpdated : Aug 08, 2018, 11:31 AM IST
പുരുഷന്മാർ ലൈംഗികബന്ധത്തിൽ ദു:ഖിതരാണോ, പഠനം പറയുന്നതിങ്ങനെ

Synopsis

പിസിഡി അഥവാ ലൈംഗിക ബന്ധത്തിനുശേഷമുള്ള വിഷാദം പുരുഷൻമാരെയും ബാധിക്കുന്നതായി പഠനം. ക്യൂൻസ്‍ലൻസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഓസ്ട്രേലിയ, യുഎസ്എ, യുകെ, റഷ്യ, ന്യൂസ്‌ലൻഡ്, ജര്‍മനി തുടങ്ങിയ വിവിധ രാജ്യങ്ങളിലെ 1208 പുരുഷന്മാരിലാണ് ഈ പഠനം നടത്തിയത്.

പോസ്റ്റ് കോയിറ്റർ ഡിസ്ഫോറിയ (post coital dysphoria (PCD) അഥവാ ലൈംഗിക ബന്ധത്തിനുശേഷമുള്ള വിഷാദം പുരുഷൻമാരെയും ബാധിക്കുന്നതായി പഠനം. പൊതുവെ സ്ത്രീകളെയാണ് ഈ അവസ്ഥ കൂടുതൽ ബാധിക്കാറുള്ളത്. ക്യൂൻസ്‍ലൻസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.  ഓസ്ട്രേലിയ, യുഎസ്എ, യുകെ, റഷ്യ, ന്യൂസ്‌ലൻഡ്, ജര്‍മനി തുടങ്ങിയ വിവിധ രാജ്യങ്ങളിലെ 1208 പുരുഷന്മാരിലാണ് ഈ പഠനം നടത്തിയത്. ഇവരിൽ 41 ശതമാനം പേരും ജീവിതത്തിൽ എപ്പോഴെങ്കിലും PCD  എന്ന വിഷാദാവസ്ഥ ബാധിച്ചിരുന്നതായി ​ഗവേഷകർ പറയുന്നു.കഴിഞ്ഞ  ഒരു മാസത്തിനിടയിൽ  20 ശതമാനം പേർക്ക് പിസിഡി ബാധിച്ചതായി പറയുന്നു.

 മൂന്നു മുതൽ നാലു ശതമാനം വരെ പുരുഷന്മാർക്ക് എല്ലായ്പ്പോഴും ഈ അവസ്ഥ ഉണ്ടാകുന്നതായും കണ്ടുവരുന്നതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.  മുൻപ് കരുതിയിരുന്നതിലും സങ്കീർണമാണ് പുരുഷന്റെ ലൈംഗികാനുഭവങ്ങളെന്ന് പഠനം നടത്തിയ പ്രൊഫസർ റോബർട്ട് ഷ്‍വെയ്റ്റ്സർ പറയുന്നു. ലൈംഗിക ബന്ധത്തിനുശേഷം ദുഃഖം അനുഭവിച്ചവരിൽ ചിലർക്ക് അസംതൃപ്തി തോന്നിയതായും വളരെയധികം ദേഷ്യം തോന്നിയതായും പറഞ്ഞു. എല്ലാത്തിനോടും വിരക്തി തോന്നിയതായും ചിലർ അഭിപ്രായപ്പെട്ടു. തന്നെ ആരും തൊടുക പോലും വേണ്ട എന്നും ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിച്ചതായും ചില പുരുഷന്മാര്‍ പറഞ്ഞു. 

  പി.സി.ഡി യെക്കുറിച്ചുള്ള പഠനങ്ങളിൽ സ്ത്രീകൾ ലൈംഗികതയ്ക്കുശേഷമുള്ള വിഷാദം അനുഭവിക്കുന്നതായി മുൻപു തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരിലും ദുഃഖം, കണ്ണീർ വരുക, അസ്വസ്ഥത മുതലായ വികാരങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് ഈ പഠനം തെളിയിച്ചു. ജൈവ ശാസ്ത്രപരമായും മാനസികമായും ഉള്ള പല ഘടകങ്ങളാവാം ഇതിനു കാരണം.  ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം ദമ്പതിമാർ പരസ്പരം സംസാരിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംതൃപ്തിയേകുന്നതായും ബന്ധം കൂടുതൽ സുദൃഢമാകുന്നതായും പഠനത്തിൽ പറയുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്