ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പ്രമേഹം വരാം..

Published : Aug 07, 2018, 01:44 PM IST
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പ്രമേഹം വരാം..

Synopsis

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം.

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍ അതുമാത്രമല്ല, ചില ഭക്ഷണങ്ങളും പ്രമേഹരോഗത്തെ വിളിച്ചുവരുത്തും. 

1. പഴവര്‍ഗങ്ങള്‍.. 

പഴവര്‍ഗങ്ങളില്‍ അടങ്ങിയിട്ടുളള മധുരം തീര്‍ച്ചയായും പ്രമേഹം വരാനുളള സാധ്യത കൂട്ടും. അതുപോലെ  മധുരമുളള പഴച്ചാറുകളില്‍ കൂടുതലായി കുടിക്കുന്നത് പലപ്പോഴും പ്രമേഹരോഗം വിളിച്ചുവരുത്തും. 

2. കേക്കിലെ ക്രീം..

കേക്കുകൾ വീട്ടിൽ തയാറാക്കിയാലും കടയിൽ നിന്ന് വാങ്ങിയാലും ടോപ്പിങ് ക്രീം കഴിക്കാതിരിക്കുക. ഇതിലാണ് ഏറ്റവുമധികം മധുരം അടങ്ങിയിരിക്കുന്നത്. ഇത് പ്രമേഹരോഗം വരാനുളള സാധ്യത കൂട്ടും. 

3. കാൻഡ് ജ്യൂസ്..

കുപ്പിയിലും പാക്കറ്റിലുമാക്കി കിട്ടുന്ന കൃത്രിമ പഴച്ചാറുകളിൽ അനുവദനീയമായ തോതിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം കാന്‍ഡ് ജ്യൂസ് പൂര്‍ണമായും ഒഴിവാക്കുക. 

4. ചോക്ലേറ്റ് മില്‍ക്.. 

ചോക്ലറ്റ് മില്‍കില്‍ കോകോയുടെയും മധുരമേറിയ ചാറിന്‍റെയും അംശം കൂടുതലായതിനാല്‍ പ്രമേഹ രോഗം വരാനുളള സാധ്യത കൂടുതലാണ്. 

5. സിറപ്പുകൾ..

പഴങ്ങള്‍ സിറപ്പുകളുടെ രൂപത്തിൽ വിപണിയിൽ ലഭ്യമാണ്. ഇതിൽ കൃത്രിമമായി മധുരം ചേർത്തിരിക്കും. അതിനാല്‍ ഇതും പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുക. 

6. ബ്രെഡ്.. 

ബ്രെഡ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മളെല്ലാവരും ബ്രെഡ് കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക. എന്നാല്‍ ഇവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. പ്രത്യേകിച്ച് വെളള ബ്രെഡ്. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കുക. 

PREV
click me!

Recommended Stories

പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തും ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് വേദിക പിന്റോ
സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം കൊണ്ട് വരേണ്ടതല്ലേ? ; നടി മാലാ പാര്‍വതി