
സെക്‌സിനിടെ ഹൃദയാഘാതം സംഭവിച്ചാല്‍ മരണനിരക്ക് കൂടാന്‍ സാധ്യതയെന്ന് പഠനറിപ്പോര്‍ട്ട്. സാധാരണഗതിയില്‍ ഹൃദയാഘാതം സംഭവിക്കുന്നവരെ അപേക്ഷിച്ച് ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം സംഭവിക്കുന്ന പുരുഷന്‍മാരുടെ മരണനിരക്ക് നാലിരട്ടയാണെന്നാണ് പഠനം പറയുന്നത്. സെക്‌സിനിടെ ഹൃദയാഘാതം സംഭവിക്കുമ്പോള്‍, സഹായം തേടാനുള്ള സ്‌ത്രീകളുടെ വൈഷമ്യമാണ് മരണനിരക്ക് കൂടാന്‍ കാരണമാകുന്നതെന്ന് പാരിസിലെ പ്രമുഖ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. ഡോ. അര്‍ഡാലന്‍ ഷാരിഫ്‌സാഡെഗാന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ ബാഴ്‌സലോണയില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി സമ്മേളനത്തില്‍ അവതരിപ്പിച്ചു. അതേസമയം സെക്‌സിനിടയില്‍ ഹൃദയാഘാതം സംഭവിക്കുന്നവര്‍ക്ക് വളരെ പെട്ടെന്ന് സിപിആര്‍(കാര്‍ഡിയോ പള്‍മനറി റീസസിറ്റേഷന്‍) നല്‍കാനായാല്‍ ഭൂരിഭാഗം പേരുടെയും ജീവന്‍ രക്ഷിക്കാനാകും. ഹൃദയാഘാതം സംഭവിക്കുമ്പോള്‍ രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചുപോകുന്നതുകൊണ്ടാണ് മരണം സംഭവിക്കുന്നത്. എന്നാല്‍ സിപിആര്‍ നല്‍കുന്നതുവഴി, രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായകരമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam