ഈ രോ​ഗലക്ഷണങ്ങൾ പുരുഷന്മാർ ശ്രദ്ധിക്കാതെ പോകരുത്

Published : Aug 10, 2018, 08:57 AM IST
ഈ രോ​ഗലക്ഷണങ്ങൾ പുരുഷന്മാർ ശ്രദ്ധിക്കാതെ പോകരുത്

Synopsis

പുരുഷന്മാരിൽ ഉറക്കമില്ലായ്മ കൂടുതൽ വലിയ രോ​ഗങ്ങളിലെത്തിക്കും. ഉറമില്ലായ്മ മാനസിക സമ്മര്‍ദത്തിലേക്കും മറവിയിലേക്കും നയിക്കും. ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുകയും ചെയ്യും.  

പുരുഷന്മാര്‍ നിസാരമായി തള്ളിക്കളയുന്ന പല രോഗലക്ഷണങ്ങളും പിന്നീട് വലിയ രോഗങ്ങളിലേക്കാണ് ചെന്നെത്തുന്നത്. പുരുഷന്മാർ ഈ രോ​ഗലക്ഷണങ്ങൾ കണ്ടാൽ നിർബന്ധമായും ഡോക്ടറിനെ കണ്ടിരിക്കണം. 

1.വൃഷണത്തിൽ വേദന : പുരുഷന്റെ വൃഷണത്തില്‍ വരുന്ന വേദന പലപ്പോഴും ചികിത്സിക്കാതെ ശ്രദ്ധിക്കാതെ പോകുന്ന രോഗ ലക്ഷണമാണ്. വൃക്ഷണത്തില്‍ നീരോ വീക്കമോ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ വേദന വരുന്നത്. ഇത് പലപ്പോഴും കാന്‍സറിന് വഴിതെളിക്കും.

2. നീണ്ടു നില്‍ക്കുന്ന ചുമ : ഒരുപാടു നേരം നീണ്ടു നില്‍ക്കുന്ന ചുമ ശ്വാസകോശ കാന്‍സറിന്റെയോ തൈറോയ്ഡ് കാന്‍സറിന്റെയോ ലക്ഷണമായിരിക്കാം. 

3. ഉറക്കമില്ലായ്മ: പുരുഷന്മാരിൽ ഉറക്കമില്ലായ്മ കൂടുതൽ വലിയ രോ​ഗങ്ങളിലെത്തിക്കും. ഉറമില്ലായ്മ മാനസിക സമ്മര്‍ദത്തിലേക്കും മറവിയിലേക്കും നയിക്കും. ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുകയും ചെയ്യും.

4.മദ്യപാനം: സ്ഥിരമായി മദ്യപിക്കുന്നത് നിങ്ങളുടെ ആയുസിനെ വെട്ടി ചുരുക്കും. പ്രതിരോധശേഷിയെ നശിപ്പിക്കുന്ന ശീലം മാറ്റി നിര്‍ത്തുന്നതാണ് നല്ലത്.

5. മലമൂത്ര വിസര്‍ജന പ്രശ്‌നങ്ങള്‍: മലമൂത്ര വിസര്‍ജന സമയത്തുണ്ടാകുന്ന തടസങ്ങളും വേദനകളും കിഡ്‌നി, കരള്‍, പ്രമേഹം, മൂലക്കുരു എന്നീ രോഗങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു. മൂത്രാശയ കല്ലിനും സാധ്യത ഏറെയാണ്. തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കുന്നതാണ് നല്ലത്. 

6. വിട്ടുമാറാത്ത തലവേദന : തലവേദന വിട്ടുമാറാത്തത് തലച്ചോറിനെ ബാധിക്കുന്ന എന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. തലവേദന മാറാൻ വേദന സംഹാരി കഴിച്ച് ഒഴിവാക്കുന്ന ശീലം ഉപേക്ഷിച്ച് വിദഗ്ദ ഡോക്ടര്‍മാരുടെ ചികിത്സ തേടുകയാണ് വേണ്ടത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിയുന്ന നാല് ഫ്രൂട്ട് കോമ്പിനേഷനുകൾ
ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ