
സംസ്ഥാനത്തുണ്ടായ പ്രളയദുരന്തത്തെ തുടർന്ന് ആളുകള്‍ക്ക് മാനസികാഘാതം ഉണ്ടാകാനുളള സാധ്യത ഏറെയാണ്. പ്രളയദുരന്തത്തില്‍ വീടുകളും കൃഷിയും മാത്രമല്ല, പതിനായിരങ്ങളുടെ മനസ്സും തകര്‍ന്നു. പ്രളയദുരന്തത്തില്‍ പെട്ട് 10 ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാംപുകളിലെത്തിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അഞ്ചിലൊരാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ട്.
മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിച്ചിരുന്ന പലര്‍ക്കും അത് മുടങ്ങിയിട്ടുണ്ടാകും.
സ്വന്തം വീടും കൃഷിയും നശിക്കുന്നത് കണ്ടതു മുലം മാനസിക പ്രശ്നം നേരിടുന്നവരുണ്ട്. തിരികെ വീട്ടിലെത്തിയ ശേശമുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ പോകുന്നവരുണ്ട്. പ്രതിസന്ധിയിൽ ഒറ്റയ്ക്കല്ലയെന്ന വിശ്വാസം അവരില്‍ ജനിപ്പിക്കണം. കേൾക്കാനും സമാശ്വസിപ്പിക്കാനും തയ്യാറുള്ള മനുഷ്യ സാന്നിധ്യമാണ് ഈ ഘട്ടത്തില്‍ വേണ്ടത്. ദുരന്തമുഖത്തു നിന്നു തന്നെ കൗണ്‍സിലിംഗിനുള്ള വളണ്ടിയേഴിസിനെ കണ്ടെത്തുന്നതാണ് ഉചിതമെന്ന് മാനസികാരോഗ്യ വിദ്ഗദര്‍ പറയുന്നു.
ഉറക്കമില്ലായ്മ, പെട്ടെന്ന് ദേഷ്യം വരുക, നിരാശ, കരച്ചില്‍, ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതവുക തുടങ്ങിയ പല ലക്ഷണങ്ങളും മാനസിക നില തെറ്റിയതിന്‍റെയാകും. ഇത്തരം പ്രശ്നങ്ങള്‍ കണ്ടാല്‍ അവരെ ചികിത്സിപ്പിക്കണം.
പരിഹാരം
1. ഒറ്റയ്ക്കല്ലയെന്ന വിശ്വാസം അവരില്‍ ജനിപ്പിക്കണം
2. തുറന്ന് സംസാരിക്കാനുളള സാഹചര്യം ഉണ്ടാക്കുക
3. നിലവില്‍ മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിച്ചിരുന്ന പലര്‍ക്കും അത് മുടങ്ങിയിട്ടുണ്ടാകും. അതിനാല്‍ കഴിയുന്നതും വേഗം വിദഗ്ധരുടെ ഉപദേശം തേടി ചികിത്സ പുനരാരംഭിക്കണം.
4. മുമ്പ് മാനസിക പ്രശ്‌നങ്ങള്‍ വന്നിട്ടുള്ളവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗം വീണ്ടും വരാന്‍ സാധ്യതയുണ്ട്. ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ പുനരാരംഭിക്കുണം.
5. ഉറക്കം നഷ്ടപ്പെട്ടാല്‍ മാനസിക നില തെറ്റും. അതിനാല്‍ നല്ല രീതിയില്‍ ഉറക്കം കിട്ടുന്നുണ്ടോയെന്ന് നോക്കണം.
6. സന്തോഷം പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുക.
7. ആത്മവിശ്വാസം നല്‍കുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam