
എന്റെ കുഞ്ഞ് പാൽ കുടിക്കുന്നില്ല, എന്താ ഡോക്ടർ അങ്ങനെ, ഇങ്ങനെ ചോദിക്കുന്ന അമ്മമാരെ ഇന്ന് കൂടുതലുമുള്ളൂ. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ പശു പാൽ കുടിക്കാൻ മിക്കവാറും മടി കാണിക്കാറുണ്ട്. ഒരു ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശത്തിലൂടെ മാത്രമെ കുട്ടിക്ക് പാലോ പാല്‍ ഉല്പന്നങ്ങളോ നല്‍കാൻ പാടുള്ളൂ . ആദ്യം നിങ്ങൾ അറിയേണ്ടത് നിങ്ങളുടെ കുഞ്ഞിന് പാൽ അലർജിയാണോ എന്നാണ്. പാൽ കുടിച്ച് മണിക്കൂറുകൾ കഴിയുമ്പോൾ ചില ലക്ഷണങ്ങൾ കാണപ്പെടും. ഈ ലക്ഷണങ്ങൾ ഉണ്ടായാൽ വിചാരിക്കുക നിങ്ങളുടെ കുഞ്ഞിന് പാൽ അലർജിയാണെന്ന കാര്യം. കാണപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്നോ.
1) പാൽ കുടിച്ച് കഴിഞ്ഞ് മണിക്കൂറുകൾ കഴിയുമ്പോൾ ശരീരത്തിൽ ചുവന്ന അല്ലെങ്കിൽ ചെറിയ പാടുകൾ കാണപ്പെടും. കുഞ്ഞുങ്ങളിൽ നല്ല പോലെ ചൊറിച്ചിലും അനുഭവപ്പെടും.
2) കുഞ്ഞിന്റെ കവിൾ, ചുണ്ട്, കൺപോളകൾ എന്നിവ വീർക്കും.
3) പാൽ കുടിച്ച് മണിക്കൂറുകൾ കഴിയുമ്പോൾ ശ്വാസമുട്ടലുണ്ടാകാം.
4) കുഞ്ഞുങ്ങളിൽ കടുത്ത വയറ് വേദന അനുഭവപ്പെടും.
5) നിരന്തരമായി ഛർദ്ദി ഉണ്ടാകും.
6) പാൽ കുടിച്ച് കുറെ കഴിയുമ്പോൾ കുഞ്ഞിന് വയറിളക്കം ഉണ്ടാകാം
7) നിർത്താതെ ഉറക്കെയുള്ള കരച്ചിലും ഉണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam