മുകേഷ് അംബാനിയുടെ മകളുടെ വിവാഹം ഡിസംബറില്‍

Web Desk |  
Published : May 07, 2018, 10:53 AM ISTUpdated : Jun 08, 2018, 05:51 PM IST
മുകേഷ് അംബാനിയുടെ മകളുടെ വിവാഹം ഡിസംബറില്‍

Synopsis

മുകേഷ് അംബാനിയുടെ മകളുടെ വിവാഹം ഡിസംബറില്‍

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകളുടെ വിവാഹം ഡിസംബറില്‍ ഇന്ത്യയില്‍ നടക്കും. 26 കാരിയായ ഇഷയുടെ വിവാഹമാണ് ഉറപ്പിച്ചത്. ആനന്ദ് പിരാമലാണ് ഇഷയുടെ വരന്‍. വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്‍റെ മകനാണ് ആനന്ദ്.  സ്ഥലവും തീയതിയും തീരുമാനിച്ചിട്ടില്ല. കുടുംബം വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 

പിരമാല്‍ വ്യവസായ ഗ്രൂപ്പിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ആനന്ദ്. ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞ മാസമായിരുന്നു. ഈ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹ കാര്യങ്ങള്‍ നിശ്ചയിച്ചത്.

സ്‌കൂള്‍ ജീവിതം മുതല്‍ അറിയാവുന്ന ഇഷയോട് ആനന്ദ് മഹാബലേശ്വറിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഉച്ചഭക്ഷണ വേളയില്‍ നിത അംബാനിയുടെയും മുകേഷ് അംബാനിയുടെയും ആനന്ദിന്‍റെ മാതാപിതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ആനന്ദിന്‍റ വിവാഹാഭ്യര്‍ഥന.

ഹാവാര്‍ഡ് ബിസ്‌നസ് സ്‌കൂള്‍ ബിരുദധാരിയാണ് ആനന്ദ്. നിലവില്‍ ആനന്ദ് രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ സംരംഭമായ പിരാമല്‍ ഇ സ്വസ്ഥ റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പാണ്. 

ആനന്ദ് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. റിലയന്‍സ് ജിയോ, റിലയന്‍സ് റിട്ടെയില്‍ എന്നീവയുടെ ബോര്‍ഡ് അംഗമാണ് ഇഷ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടികളിലെ യൂറിനറി ഇൻഫെ​ക്ഷൻ ; പ്രധാനപ്പെട്ട 10 ലക്ഷണങ്ങൾ
Christmas Recipes : ടേസ്റ്റി പ്ലം കേക്ക്, വീട്ടിൽ തയ്യാറാക്കാം