
യാത്രകള്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. അതും കാര്‍ യാത്രകള്‍. എത്ര ദിവസം വേണോ ഒരേ ഇരുപ്പില്‍ യാത്ര ചെയ്യുന്നവരും നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. കാറില്‍ അധിക സമയം ചിലവഴിക്കുന്നവരുടെ ഞരമ്പുകളില്‍ രക്തം കട്ടപ്പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കൈകള്‍, കാല്, വയറിന്റെ അടിഭാഗം എന്നിവിടങ്ങളിലെ ഞരമ്പുകളില്‍ രക്തക്കട്ട രൂപപ്പെടുകയാണ് ചെയ്യുക. venous thromboembolsim എന്നാണ് ഈ അവസ്ഥയുടെ പേര്.
ജപ്പാനില്‍ 2016ല്‍ നടന്ന ഭൂകമ്പത്തെ തുടര്‍ന്ന് കുടിയൊഴിയേണ്ടിവന്നവരില്‍ മിക്കവരുടേയും കാലുകളില്‍ രക്തം കട്ടപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടെന്നാണ് കനേഡിയന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദമായ പരിശോധനയില്‍ 51 പേരുടെ പ്രശ്‌നം വി.ടി.ഇയാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനസിലായത് ഇവരില്‍ 42%വും രാത്രി ചിലവഴിച്ചത് വാഹനങ്ങളിലായിരുന്നുവെന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam