
എയ്ഡ്സ് എന്ന അസുഖത്തെ കുറിച്ച് നമ്മുക്കെല്ലാവർക്കും അറിയാം. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് എയ്ഡ്സ് പകരുന്നത്. എന്നാൽ എയ്ഡ്സിനെക്കാളും മറ്റൊരു മാരകമായ ലെെംഗികരോഗമുണ്ട്. മൈക്കോപ്ലാസ്മ ജെനിറ്റാലിയം എന്നാണ് ഈ രോഗത്തിന്റെ പേര്. വളരെ അപകടകാരിയായ രോഗമാണ് ഇത്. ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ ഹെല്‍ത്താണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്.
ശരീരത്തിലെ ആന്റിബോഡികളെ നശിപ്പിക്കുന്നതിനാൽ ചികിത്സ കണ്ടെത്തുക എന്നത് വളരെ പ്രയാസപ്പെട്ട ഒന്നാണെന്നാണ് ഗവേഷകർ പറയുന്നു. അശ്രദ്ധകരമായ ലൈംഗികബന്ധത്തിലൂടെ ഈ രോഗം പകരുന്നതെന്ന് പഠനത്തിൽ പറയുന്നു.
സ്വകാര്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യുക, വാക്സ് ചെയ്യുക എന്നിവ വഴിയും രോഗം പകരാം. മാരക ലൈംഗികരോഗമായ ഗോണോറിയയുമായി ഈ രോഗത്തിന് ചില സാമ്യതകളുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. മൈക്കോപ്ലാസ്മ ജെനിറ്റാലിയം എന്ന ഈ മാരകമായ രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും പഠനത്തിൽ പറയുന്നുണ്ട്. പുരുഷന്മാര്‍ക്ക് ലിംഗത്തില്‍ നിന്നും വെള്ളം പോലെ ഡിസ്ചാര്‍ജ് ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. ചിലപ്പോള്‍ എരിച്ചിലും വേദനയും തോന്നാം. സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനിടയില്‍ വേദന, യോനിയില്‍ നിന്നും ഡിസ്ചാര്‍ജ്, ആര്‍ത്തവസമയം അല്ലെങ്കില്‍ പോലും ബ്ലീഡിങ് ഉണ്ടാകുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
മൂത്രനാളിയില്‍ അണുബാധ ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണമാണ്. സ്ത്രീകളില്‍ ഗര്‍ഭാശയമുഖത്തുണ്ടാകുന്ന അണുബാധ ചിലപ്പോള്‍ ഗര്‍ഭപാത്രം വരെയെത്താം. ഇത് വന്ധ്യതയ്ക്കു കാരണമാകാമെന്നും പഠനത്തിൽ പറയുന്നു. ചിലരിൽ ഈ രോഗം വളരെ വെെകി മാത്രമേ കാണാറുള്ളൂവെന്ന് ഗവേഷകർ പറയുന്നു. ഈ പറഞ്ഞ ലക്ഷണങ്ങൾ ആദ്യമേ കണ്ടാൽ ഉടൻ ഒരു ഡോക്ടറിനെ കണ്ടിരിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam