
ആർത്തവസമയങ്ങളിൽ എല്ലാ സ്ത്രീകളും ഉപയോഗിക്കുന്ന ഒന്നാണ് സാനിറ്ററി പാഡുകൾ. ഇപ്പോൾ വിപണികളിൽ പല തരത്തിലുള്ള പാഡുകൾ ലഭ്യമാണ്. പല സ്ത്രീകളും പുതിയ ബ്രാന്റുകൾ വാങ്ങിച്ച ശേഷം എങ്ങനെയുണ്ടെന്ന് പരീക്ഷിക്കാറുണ്ട്. ചില പാഡുകൾ ഉപയോഗിക്കുന്നതിലൂടെ ചൊറിച്ചിൽ,യോനിയിൽ അസ്വസ്ഥത, ചുവന്ന പാടുകൾ ഇങ്ങനെ പലതും ഉണ്ടാകാറുണ്ട്. ഡോക്ടറിനെ പോയി കാണുമ്പോൾ അവർ പറയുന്നത് പാഡിന്റെ പ്രശ്നമാണെന്നാകും. പാഡ് ഉപയോഗിച്ച് സ്ഥിരമായി ചൊറിച്ചിലുണ്ടാകുന്നവർ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.
1. ഒാഫീസിൽ പോയാലും വീട്ടിൽ നിന്നാലും ഗുണനിലവാരമുള്ള പാഡുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. പഞ്ഞിപ്പോലെ വളരെ മൃദുലമുള്ള പാഡുകളായിരിക്കണം ഉപയോഗിക്കേണ്ടത്. പാഡ് ഉപയോഗിച്ച് അസ്വസ്ഥത തോന്നിയാൽ ഉടൻ തന്നെ അത് മാറ്റാൻ ശ്രദ്ധിക്കണം.ഇല്ലെങ്കിൽ അണുബാധയുണ്ടാകാം.
2. ആർത്തവ സമയങ്ങളിൽ മൂന്ന് മണിക്കൂർ ഇടവിട്ട് പാഡ് മാറ്റാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ യോനിയിൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കും.
3. ആർത്തവസമയങ്ങളിൽ ചെറുചൂട് വെള്ളം ഉപയോഗിച്ച് കഴുകണം. എപ്പോഴും യോനിഭാഗം വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കണം. ഇല്ലെങ്കിൽ മറ്റ് അസുഖങ്ങൾ പിടിപ്പെടാം. വീര്യം കൂടിയ സോപ്പ് യോനിഭാഗത്ത് ഉപയോഗിക്കരുത്.
4. അണുബാധയില്ലാതെയിരിക്കാൻ ഒരു ഡോക്ടറിനെ കണ്ട് ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്. അത് പോലെ തന്നെയാണ് ഒരു ഡോക്ടറിനെ കണ്ട് നല്ലൊരു പൗഡർ ഉപയോഗിക്കുന്നത് യോനിഭാഗം കൂടുതൽ വൃത്തിയായിരിക്കാൻ ഗുണം ചെയ്യും. ആർത്തവം സമയങ്ങളിൽ പാഡ് ഉപയോഗിക്കുന്നതിന് മുൻപ് വേണം പൗഡർ ഉപയോഗിക്കാൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam