ദില്ലിയിൽ പന്നിപ്പനി വ്യാപിക്കുന്നു; 74 കേസുകൾ റിപ്പോർട്ട് ചെയ്തു

By Web TeamFirst Published Feb 7, 2019, 8:21 AM IST
Highlights

ദില്ലിയില്‍ ബുധനാഴ്ച്ച പന്നിപ്പനി ബാധിച്ച 74 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വര്‍ഷം 1,093 പേര്‍ക്ക് പന്നിപ്പനി ബാധിച്ചതായി ഡയറക്ടറേറ്റ്‌ ജനറല്‍ ഓഫ്‌ ഹെല്‍ത്ത്‌ സര്‍വ്വീസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

ദില്ലി: ദില്ലിയില്‍ ബുധനാഴ്ച്ച പന്നിപ്പനി  ബാധിച്ച 74 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വര്‍ഷം 1,093 പേര്‍ക്കാണ്‌ പന്നിപ്പനി  ബാധിച്ചതായി ഡയറക്ടറേറ്റ്‌ ജനറല്‍ ഓഫ്‌ ഹെല്‍ത്ത്‌ സര്‍വ്വീസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. 

ചൊവാഴ്‌ച്ച ഒരാള്‍ പന്നിപ്പനി ബാധിച്ച്‌ മരിച്ചിരുന്നു. ആർഎംഎൽ ആശുപത്രിയിൽ 10 പേരാണ് പന്നിപ്പനി  ബാധിച്ച് മരിച്ചത്. പന്നിപ്പനി മൂലം മൂന്ന് പേരാണ് മരിച്ചതെന്ന് സഫ്ദർജങ് ആശുപത്രി റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഇതുവരെ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. 

കഴിഞ്ഞ വര്‍ഷം പന്നിപ്പനി ബാധിച്ച് രാജ്യത്ത് 1,100 പേര്‍ മരിച്ചിരുന്നു. 15,000 പേര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സ തേടി.  പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പന്നിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ട്. 

click me!